---
title: "ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് ഉദ്ഘാടനം നാളെ"
english_title: "khurthwuba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86393/khurthwuba"
published_at: "2022-12-21T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a28b13a82de_news-card.jpg"
keywords: []
---

# ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് ഉദ്ഘാടനം നാളെ

> **Lead Summary:** **തളിപ്പറമ്പ:** ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമിയില്‍ പുതുതായി നിര്‍മ്മിച്ച ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് പ്രമുഖ വ്യവസായിയും സാമൂഹിക സംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തകനുമായ കെ മുഹമ്മദ് മദനി നാളെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടക്കു പരിപാടിയില്‍ ദാറുല്‍ ഫലാഹ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷനാകും. ദാറുല്‍ ഫലാഹ് പി.ടി.എ പ്രസിഡന്റ് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ജനറല്‍ സെക്രട്ടറി അഡ്വ. മൊയ്തു കുട്ടൂക്കന്‍, ട്രഷറര്‍ സൈനുദ്ദീന്‍ ഹാജി, മാനേജര്‍ സിദ്ദീഖ് എസ് ടു, ഉമര്‍ നദ്‌വി തോട്ടീക്കല്‍, പ്രിന്‍സിപ്പള്‍ ഉമര്‍ ഹുദവി പൂളപ്പാടം, വൈസ് പ്രന്‍സിപ്പള്‍ സ്വാദിഖ് ഹുദവി ആലക്കാട്, അഡ്മിന്‌സ്‌ട്രേറ്റര്‍ ഹൈദരലി ഫൈസി കുറ്റ്യേരി, അക്കാദമിക് ഡയറക്ടര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, അക്കാദമിക് അസിസ്റ്റന്റ് റഈസ് ഹുദവി, സ്റ്റാഫ് സെക്രട്ടറി സിയാദ് ഹുദവി ചന്തപ്പുര, അനസ് മാസ്റ്റര്‍ പെടേന, മുര്‍ശിദ് ഹുദവി മുണ്ടേരി സംസാരിക്കും.

## Article Content

**തളിപ്പറമ്പ:** ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമിയില്‍ പുതുതായി നിര്‍മ്മിച്ച ഖുര്‍ത്വുബ ലൈബ്രറി ആന്റ് റിസര്‍ച്ച് ഹബ്ബ് പ്രമുഖ വ്യവസായിയും സാമൂഹിക സംസ്‌കാരിക ജീവ കാരുണ്യ പ്രവര്‍ത്തകനുമായ കെ മുഹമ്മദ് മദനി നാളെ രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ ദാറുല്‍ ഫലാഹ് ഇസ്ലാമിക് അക്കാദമിയില്‍ വെച്ച് നടക്കു പരിപാടിയില്‍ ദാറുല്‍ ഫലാഹ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഹാജി അധ്യക്ഷനാകും. ദാറുല്‍ ഫലാഹ് പി.ടി.എ പ്രസിഡന്റ് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല, ജനറല്‍ സെക്രട്ടറി അഡ്വ. മൊയ്തു കുട്ടൂക്കന്‍, ട്രഷറര്‍ സൈനുദ്ദീന്‍ ഹാജി, മാനേജര്‍ സിദ്ദീഖ് എസ് ടു, ഉമര്‍ നദ്‌വി തോട്ടീക്കല്‍, പ്രിന്‍സിപ്പള്‍ ഉമര്‍ ഹുദവി പൂളപ്പാടം, വൈസ് പ്രന്‍സിപ്പള്‍ സ്വാദിഖ് ഹുദവി ആലക്കാട്, അഡ്മിന്‌സ്‌ട്രേറ്റര്‍ ഹൈദരലി ഫൈസി കുറ്റ്യേരി, അക്കാദമിക് ഡയറക്ടര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, അക്കാദമിക് അസിസ്റ്റന്റ് റഈസ് ഹുദവി, സ്റ്റാഫ് സെക്രട്ടറി സിയാദ് ഹുദവി ചന്തപ്പുര, അനസ് മാസ്റ്റര്‍ പെടേന, മുര്‍ശിദ് ഹുദവി മുണ്ടേരി സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86393/khurthwuba)