---
title: "ഹാപ്പിനസ് ഇന്റക്‌സ് ഉയരുന്നത് വര്‍ഗീയത വേട്ടയാടാത്ത ഇടങ്ങളില്‍: കരിവെള്ളൂര്‍ മുരളി "
english_title: "karivelloor murali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86332/karivelloor-murali"
published_at: "2022-12-20T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1be2be983e_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഇന്റക്‌സ് ഉയരുന്നത് വര്‍ഗീയത വേട്ടയാടാത്ത ഇടങ്ങളില്‍: കരിവെള്ളൂര്‍ മുരളി 

> **Lead Summary:** മതവും വര്‍ഗീയതയും മനുഷ്യനെ ഭിന്നിപ്പിക്കാത്ത, വേട്ടയാടാത്ത ഇടങ്ങളിലാണ് ഹാപ്പിനസ് ഇന്റകസ് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലചിത്ര നഗരിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘനിമിഷം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത് കലകൊണ്ട് എങ്ങനെയാണ് മനുഷ്യ സമൂഹത്തെ ഉയര്‍ത്താനാവുക എന്ന അന്വേഷണമാണ് ഹാപ്പിനസ് ഫെസ്റ്റിവലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന കാലത്ത് താനെടുത്ത ചിത്രങ്ങളിലൂടെ ചരിത്രസത്യം വിളിച്ചോതി ഉരുക്കുമരം പോലെ നില്‍ക്കുകയാണ് പുനലൂര്‍ രാജനെന്ന ഫോട്ടോഗ്രാഫറുടെ പടങ്ങളെന്നും സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ ചരിത്രം തന്റെ ലെന്‍സിലൂടെ അടയാളപ്പെടുത്തിയ ദൃശ്യ ചരിത്രകാരാനായിരുന്നു പുനലൂര്‍ രാജനെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഈ അടുത്ത കാലത്ത് മണ്മറഞ്ഞ പുനലൂര്‍ രാജന്റെ ഏറ്റവും പ്രസിദ്ധവും മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായതുമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഭാരവാഹികളായ സന്തോഷ് കീഴാറ്റൂര്‍, തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഷെറി ഗോവിന്ദ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍, പ്രോഗ്രാം ഡെപ്യൂട്ടി എന്‍ പി സജീഷ് പങ്കെടുത്തു. ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്ര നഗരിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘനിമിഷം' കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യുന്നു ഫിലിം ഫെസ്റ്റിവല്‍ 21ന് സമാപിക്കും ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 21ന് സമാപിക്കും. സമാപന ദിവസം മൂന്നു തീയേറ്ററുകളിലായി 12 ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം നേടിയ 'ഉതമ', എച്ച് അരവിന്ദ് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷന്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. വൈകിട്ട് ചലച്ചിത്ര നഗരിയില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 21 ബുധനാഴ്ച ചലച്ചിത്രങ്ങള്‍ ക്ലാസിക് ക്രൗണ്‍ ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്, സംവിധാനം വാലന്റീന മെറേല്‍ -രാവിലെ 10.00 കണ്‍സേണ്ട് സിറ്റിസണ്‍, സംവിധാനം ഇദാന്‍ ഹാഗ്വല്‍ -ഉച്ച 2.00 ഉതമ, സംവിധാനം അല്‍ഹാന്‍ഡ്രോ ലോയിസ ഗ്രിസി -വൈകിട്ട് 6.00 ദി ക്വാറല്‍, സംവിധാനം സനല്‍കുമാര്‍ ശശിധരന്‍ -രാത്രി 8.00

## Article Content

മതവും വര്‍ഗീയതയും മനുഷ്യനെ ഭിന്നിപ്പിക്കാത്ത, വേട്ടയാടാത്ത ഇടങ്ങളിലാണ് ഹാപ്പിനസ് ഇന്റകസ് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലചിത്ര നഗരിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘനിമിഷം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത് കലകൊണ്ട് എങ്ങനെയാണ് മനുഷ്യ സമൂഹത്തെ ഉയര്‍ത്താനാവുക എന്ന അന്വേഷണമാണ് ഹാപ്പിനസ് ഫെസ്റ്റിവലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന കാലത്ത് താനെടുത്ത ചിത്രങ്ങളിലൂടെ ചരിത്രസത്യം വിളിച്ചോതി ഉരുക്കുമരം പോലെ നില്‍ക്കുകയാണ് പുനലൂര്‍ രാജനെന്ന ഫോട്ടോഗ്രാഫറുടെ പടങ്ങളെന്നും സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ ചരിത്രം തന്റെ ലെന്‍സിലൂടെ അടയാളപ്പെടുത്തിയ ദൃശ്യ ചരിത്രകാരാനായിരുന്നു പുനലൂര്‍ രാജനെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഈ അടുത്ത കാലത്ത് മണ്മറഞ്ഞ പുനലൂര്‍ രാജന്റെ ഏറ്റവും പ്രസിദ്ധവും മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായതുമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഭാരവാഹികളായ സന്തോഷ് കീഴാറ്റൂര്‍, തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കല്‍ പത്മനാഭന്‍, ഹാപ്പിനസ് ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ഷെറി ഗോവിന്ദ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍, പ്രോഗ്രാം ഡെപ്യൂട്ടി എന്‍ പി സജീഷ് പങ്കെടുത്തു. ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലച്ചിത്ര നഗരിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘനിമിഷം' കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യുന്നു ഫിലിം ഫെസ്റ്റിവല്‍ 21ന് സമാപിക്കും ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 21ന് സമാപിക്കും. സമാപന ദിവസം മൂന്നു തീയേറ്ററുകളിലായി 12 ചലച്ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന 27ാമത് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം നേടിയ 'ഉതമ', എച്ച് അരവിന്ദ് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷന്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. വൈകിട്ട് ചലച്ചിത്ര നഗരിയില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ഡിസംബര്‍ 21 ബുധനാഴ്ച ചലച്ചിത്രങ്ങള്‍ ക്ലാസിക് ക്രൗണ്‍ ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്, സംവിധാനം വാലന്റീന മെറേല്‍ -രാവിലെ 10.00 കണ്‍സേണ്ട് സിറ്റിസണ്‍, സംവിധാനം ഇദാന്‍ ഹാഗ്വല്‍ -ഉച്ച 2.00 ഉതമ, സംവിധാനം അല്‍ഹാന്‍ഡ്രോ ലോയിസ ഗ്രിസി -വൈകിട്ട് 6.00 ദി ക്വാറല്‍, സംവിധാനം സനല്‍കുമാര്‍ ശശിധരന്‍ -രാത്രി 8.00

ആലങ്കീല്‍ പാരഡൈസ്;  കണ്‍വീനിയന്‍സ് സ്റ്റോര്‍, സംവിധാനം മൈക്കല്‍ ബൊറോഡിന്‍ -രാവിലെ 10.15 ദി സ്‌റ്റോറി ടെല്ലര്‍, സംവിധാനം ആനന്ദ് നാരായണ്‍ മഹാദേവന്‍ -ഉച്ചക്ക് 2.15 ടഗ് ഓഫ് വാര്‍, സംവിധാനം അമില്‍ ശിവ്ജി -രാത്രി 6.15 കോര്‍ഡ്യല്ലി യുവര്‍സ്, സംവിധാനം ഐമര്‍ ലബാക്കി -രാത്രി 8.15

മൊട്ടമ്മല്‍ മാള്‍;  ഗ്രേറ്റ് ഡിപ്രഷന്‍, സംവിധാനം എച്ച് അരവിന്ദ് -രാവിലെ 10.30 വേട്ടപട്ടികളും ഓട്ടക്കാരും, സംവിധാനം ജി രാരിഷ് -ഉച്ചക്ക് 2.30 ആണ്, സംവിധാനം സിദ്ദാര്‍ഥ് ശിവ -രാത്രി 6.30

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86332/karivelloor-murali)