---
title: "ഗാർഹിക പീഡനം; യുവതിയുടെ പരാതിയിൽ കേസെടുത്തു അന്വേഷണം തുടങ്ങി"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86303/domestic-violance"
published_at: "2022-12-20T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1839326549_download.jpg"
keywords: []
---

# ഗാർഹിക പീഡനം; യുവതിയുടെ പരാതിയിൽ കേസെടുത്തു അന്വേഷണം തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ്;** വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. കുറുമാത്തൂർ സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് ഭർത്താവ്ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ നടുകുന്നുമ്മൽ സിയാദിനെതിരെ കേസെടുത്തത്.2005 ഡിസമ്പർ ഒന്നിന് വിവാഹം ചെയ്ത ശേഷം ഒരുമിച്ചു ജീവിക്കുന്നതിനിടെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വർഷമായി പരാതിക്കാരിക്കും മക്കൾക്കും ചെലവിന് നൽകാതെ ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി മുത്തലാഖ് ചൊല്ലുന്നുവെന്ന് കാണിച്ച് രജിസ്ട്രേഡ് കത്ത് അയക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**തളിപ്പറമ്പ്;** വിവാഹ ശേഷം കൂടുതൽ പണവും സ്വർണ്ണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. കുറുമാത്തൂർ സ്വദേശിനിയായ 34 കാരിയുടെ പരാതിയിലാണ് ഭർത്താവ്ശ്രീകണ്ഠാപുരം ചെങ്ങളായിയിലെ നടുകുന്നുമ്മൽ സിയാദിനെതിരെ കേസെടുത്തത്.2005 ഡിസമ്പർ ഒന്നിന് വിവാഹം ചെയ്ത ശേഷം ഒരുമിച്ചു ജീവിക്കുന്നതിനിടെ കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വർഷമായി പരാതിക്കാരിക്കും മക്കൾക്കും ചെലവിന് നൽകാതെ ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി മുത്തലാഖ് ചൊല്ലുന്നുവെന്ന് കാണിച്ച് രജിസ്ട്രേഡ് കത്ത് അയക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86303/domestic-violance)