---
title: "മിനി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു"
english_title: "mini van and scooter accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86212/mini-van-and-scooter-accident"
published_at: "2022-12-20T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a13039b20e6_vac.jpg"
keywords: []
---

# മിനി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

> **Lead Summary:** **മാങ്കടവ്: **മിനി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പാപ്പിനിശ്ശേരി മാങ്കടവിൽ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ആന്തൂർ വ്യവസായ പാർക്കിൽ ജോലി ചെയ്യുന്ന വാനിലെ യാത്രക്കാരിയായ ഉമ , പാപ്പിനിശേരി സ്വദേശിയായ ഇരുചക്ര വാഹന യാത്രക്കാരനായ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. മാങ്കടവ് കുന്നുംപുറത്ത് വെച്ചാണ് അപകടം നടന്നത്.

## Article Content

**മാങ്കടവ്: **മിനി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. പാപ്പിനിശ്ശേരി മാങ്കടവിൽ തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ആന്തൂർ വ്യവസായ പാർക്കിൽ ജോലി ചെയ്യുന്ന വാനിലെ യാത്രക്കാരിയായ ഉമ , പാപ്പിനിശേരി സ്വദേശിയായ ഇരുചക്ര വാഹന യാത്രക്കാരനായ ബാബു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാർ പാപ്പിനിശേരിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചു. പിന്നീട് കണ്ണൂരിലെ സഹകരണ ആസ്പത്രിയിലേക്ക് മാറ്റി. മാങ്കടവ് കുന്നുംപുറത്ത് വെച്ചാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86212/mini-van-and-scooter-accident)