---
title: "ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്: കാൽ കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ"
english_title: "three arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86210/three-arrested-with-ganja"
published_at: "2022-12-20T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a12d9e157b4_news-card.jpg"
keywords: []
---

# ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവ്: കാൽ കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

> **Lead Summary:** ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാൽ കിലൊ കഞ്ചാവുമായി ആസ്സാം സ്വദേശികളായ മോനോർ ഉദ്ദിൻ , കരീം അലി , അസിം ഉദ്ദീൻ എന്നി മുന്ന് പേർ പിടിയിലായി. ഇവരുടെ കൈവശം 250 ഗ്രാം കഞ്ചാവ് പിടിച്ച് കേസെടുത്തു. നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് വില്ലനക്കായി സൂക്ഷിച്ചു വച്ച കാൽ കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ ശ്രീകണ്ഠപുരം റെയ്ഞ്ചിൽ ഹാജരാക്കി പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവർ ഉണ്ടായിരുന്നു.

## Article Content

ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം.വി യും പാർട്ടിയും ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാൽ കിലൊ കഞ്ചാവുമായി ആസ്സാം സ്വദേശികളായ മോനോർ ഉദ്ദിൻ , കരീം അലി , അസിം ഉദ്ദീൻ എന്നി മുന്ന് പേർ പിടിയിലായി. ഇവരുടെ കൈവശം 250 ഗ്രാം കഞ്ചാവ് പിടിച്ച് കേസെടുത്തു. നിരന്തര പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ റെയ്ഡിലാണ് വില്ലനക്കായി സൂക്ഷിച്ചു വച്ച കാൽ കിലോയോളം വരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളെ ശ്രീകണ്ഠപുരം റെയ്ഞ്ചിൽ ഹാജരാക്കി പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു കെ.വി, വിനീത്.പി.ആർ എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86210/three-arrested-with-ganja)