---
title: "വിനോദ സഞ്ചാരി കടലിൽ ഒഴുക്കിൽപ്പെട്ടു"
english_title: "Payyambalam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86168/payyambalam"
published_at: "2022-12-19T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a08e8970c88_Screenshot_20221219_214647_UC_Browser.jpg"
keywords: []
---

# വിനോദ സഞ്ചാരി കടലിൽ ഒഴുക്കിൽപ്പെട്ടു

> **Lead Summary:** പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദ സഞ്ചാരി കടലിൽ ഒഴുക്കിൽപ്പെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരു സ്വദേശി പവൻ ആണ് അപകടത്തിൽപ്പെട്ടത്. പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സഭവം. സമീപത്തെ റിസോർട്ടിൽ താമസിക്കുക ആയിരുന്ന പവൻ നാല് സുഹൃത്തുക്കൾക്ക് ഒപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

## Article Content

പയ്യാമ്പലം ബീച്ചിന് സമീപം കർണാടക സ്വദേശിയായ വിനോദ സഞ്ചാരി കടലിൽ ഒഴുക്കിൽപ്പെട്ടു. കോസ്റ്റൽ പൊലീസും ലൈഫ് ഗാർഡുമാരും ചേർന്ന് രക്ഷപ്പെടുത്തി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂരു സ്വദേശി പവൻ ആണ് അപകടത്തിൽപ്പെട്ടത്. പയ്യാമ്പലം ബീച്ച് റോഡിൽ പള്ളിയാമൂല പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സഭവം. സമീപത്തെ റിസോർട്ടിൽ താമസിക്കുക ആയിരുന്ന പവൻ നാല് സുഹൃത്തുക്കൾക്ക് ഒപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86168/payyambalam)