---
title: "പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം തീവണ്ടി തട്ടി രണ്ടു പേർക്ക് പരിക്ക്"
english_title: "train accident payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86132/train-accident-payyannur"
published_at: "2022-12-19T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a05573cd63b_download_(4).jpg"
keywords: []
---

# പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം തീവണ്ടി തട്ടി രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** **പയ്യന്നൂർ; **പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം തീവണ്ടി തട്ടി രണ്ടു പേർക്ക് പരിക്കേറ്റു.തൃക്കരിപ്പൂർഒളവറ സ്വദേശി ഗംഗാധരനെ റെയിൽവെ പ്ലാറ്റ്ഫോമിന് സമീപത്ത് വെച്ചും,പെരിങ്ങോം പൊറക്കുന്ന് സ്വദേശി സുരേഷിനെ എഫ്.സി.ഐ.ഗോഡൗണിന് സമീപം വെച്ചുമാണ് തീവണ്ടി തട്ടി പരിക്കേറ്റത്.ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പയ്യന്നൂർ; **പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം തീവണ്ടി തട്ടി രണ്ടു പേർക്ക് പരിക്കേറ്റു.തൃക്കരിപ്പൂർഒളവറ സ്വദേശി ഗംഗാധരനെ റെയിൽവെ പ്ലാറ്റ്ഫോമിന് സമീപത്ത് വെച്ചും,പെരിങ്ങോം പൊറക്കുന്ന് സ്വദേശി സുരേഷിനെ എഫ്.സി.ഐ.ഗോഡൗണിന് സമീപം വെച്ചുമാണ് തീവണ്ടി തട്ടി പരിക്കേറ്റത്.ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86132/train-accident-payyannur)