---
title: "'നിങ്ങളുടെ പിന്തുണ അതിശയകരം': കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞ് അർജന്റീന"
english_title: "thanks for kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86102/thanks-for-kerala"
published_at: "2022-12-19T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a029f2f2d35_vac.jpg"
keywords: []
---

# 'നിങ്ങളുടെ പിന്തുണ അതിശയകരം': കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞ് അർജന്റീന

> **Lead Summary:** ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിന്റെ പേര് എടുത്ത് നന്ദി പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ആരാധകർക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി രേഖപ്പെടുത്തിയത്. അർജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷൻ ഇക്കാര്യം പറഞ്ഞത്. നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താൻ. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു, ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഇതിന് താഴെ കേരളത്തിൽ നിന്നടക്കം നിരവധി അർജന്റീന ആരാധകരാണ് കമന്റുമായി എത്തിയത്.

## Article Content

ബ്യൂണസ് ഐറിസ്: ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിന്റെ പേര് എടുത്ത് നന്ദി പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് ആരാധകർക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി രേഖപ്പെടുത്തിയത്. അർജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷൻ ഇക്കാര്യം പറഞ്ഞത്. നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്താൻ. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു, ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ഇതിന് താഴെ കേരളത്തിൽ നിന്നടക്കം നിരവധി അർജന്റീന ആരാധകരാണ് കമന്റുമായി എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86102/thanks-for-kerala)