---
title: "ഫുട്ബോൾ ആഘോഷത്തിനിടെ പലയിടത്തും സംഘർഷം: കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു"
english_title: "Clashes at several places during football celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86034/clashes-at-several-places-during-football-celebrations"
published_at: "2022-12-19T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ff29675eb7_news-card.jpg"
keywords: []
---

# ഫുട്ബോൾ ആഘോഷത്തിനിടെ പലയിടത്തും സംഘർഷം: കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു

> **Lead Summary:** അർജൻറീന- ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം പള്ളിയാന്മൂലയിൽ ആരാധകർ തമ്മിലുണ്ടായ വാക് തർക്കം അക്രമത്തിൽ കലാശിച്ചു. നാലുപേർക്ക് വെട്ടേറ്റു. പരിസരവാസികളായ അലക്സ്, ആദർശ്, അനുരാഗ്, നകുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച അർധരാത്രി കഴിഞ്ഞ് 12.45 ഓടെയാണ് സംഭവം. രണ്ട് പേർ ചേർന്നാണ് വെട്ടിയതെന്ന് പോലീസ് പറയുന്നു. ടൗൺ പോലീസ് കേസെടുത്തു. ബ്രസീൽ തോറ്റ മത്സരത്തിന് ശേഷവും ഇവിടെ ആരാധകർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഞായറാഴ്ചത്തെ പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു

## Article Content

അർജൻറീന- ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം പള്ളിയാന്മൂലയിൽ ആരാധകർ തമ്മിലുണ്ടായ വാക് തർക്കം അക്രമത്തിൽ കലാശിച്ചു. നാലുപേർക്ക് വെട്ടേറ്റു. പരിസരവാസികളായ അലക്സ്, ആദർശ്, അനുരാഗ്, നകുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച അർധരാത്രി കഴിഞ്ഞ് 12.45 ഓടെയാണ് സംഭവം. രണ്ട് പേർ ചേർന്നാണ് വെട്ടിയതെന്ന് പോലീസ് പറയുന്നു. ടൗൺ പോലീസ് കേസെടുത്തു. ബ്രസീൽ തോറ്റ മത്സരത്തിന് ശേഷവും ഇവിടെ ആരാധകർ തമ്മിൽ തർക്കമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് ഞായറാഴ്ചത്തെ പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86034/clashes-at-several-places-during-football-celebrations)