---
title: "റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധ വാഹന പരേഡ് സംഘടിപ്പിച്ചു"
english_title: "vehicle pared"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/86017/vehicle-pared"
published_at: "2022-12-19T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639fdef92ed56_news-card.jpg"
keywords: []
---

# റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധ വാഹന പരേഡ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **റോഡ് മെക്കാഡം ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ പ്രതിഷേധ വാഹനപരേഡ്. അമ്മാനപാറ-പാച്ചേനി-വായാട്- തിരുവട്ടൂര്‍- തേറണ്ടി- ചപ്പാരപ്പടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചതും കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതുമായ മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആ വശ്യപ്പെട്ടുകൊണ്ടാണ് പ്രദേശത്തെ നാട്ടുകാര്‍ തളിപ്പറമ്പ് ടൗണിലേക്ക് 168 വാഹനങ്ങല്‍ അണിനിരന്ന പരേഡ് സംഘടിപ്പിച്ചത്. പ്രതിഷേധ വാഹന പരേഡ് കൊട്ടക്കാനത്ത് നിന്നാണ് ആരംഭിച്ചത്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തംഗം സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധസമിതി ചെയര്‍മാന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.ടി.രാജീവന്‍, കണ്‍വീനര്‍ സമീര്‍ തിരുവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ വാഹന പരേഡിന് കെ.സി.നൗഷാദ്, ശശീന്ദ്രന്‍ അരിപ്പാമ്പ്ര, മജീദ്, മുര്‍ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**തളിപ്പറമ്പ്: **റോഡ് മെക്കാഡം ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ പ്രതിഷേധ വാഹനപരേഡ്. അമ്മാനപാറ-പാച്ചേനി-വായാട്- തിരുവട്ടൂര്‍- തേറണ്ടി- ചപ്പാരപ്പടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചതും കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതുമായ മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആ വശ്യപ്പെട്ടുകൊണ്ടാണ് പ്രദേശത്തെ നാട്ടുകാര്‍ തളിപ്പറമ്പ് ടൗണിലേക്ക് 168 വാഹനങ്ങല്‍ അണിനിരന്ന പരേഡ് സംഘടിപ്പിച്ചത്. പ്രതിഷേധ വാഹന പരേഡ് കൊട്ടക്കാനത്ത് നിന്നാണ് ആരംഭിച്ചത്. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തംഗം സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രതിഷേധസമിതി ചെയര്‍മാന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഇ.ടി.രാജീവന്‍, കണ്‍വീനര്‍ സമീര്‍ തിരുവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ വാഹന പരേഡിന് കെ.സി.നൗഷാദ്, ശശീന്ദ്രന്‍ അരിപ്പാമ്പ്ര, മജീദ്, മുര്‍ഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/86017/vehicle-pared)