---
title: "അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം; ബോധവല്‍ക്കരണവുമായി പൊലീസ്‌"
english_title: "It is important to know that this is not love, how to avoid a harmful relationship; Police with awareness‌"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/860/it-is-important-to-know-that-this-is-not-love-how-to-avoid-a-harmful-relationship-police-with-awareness"
published_at: "2021-10-02T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61585cf713b96_news-card-web--kk.jpg"
keywords: []
---

# അറിയണം ഇതൊന്നും പ്രണയമല്ല, ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം; ബോധവല്‍ക്കരണവുമായി പൊലീസ്‌

> **Lead Summary:** പ്രണയവുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും, അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രണയ നൈരാശ്യം മൂലം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഇന്നലെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

## Article Content

പ്രണയവുമായി ബന്ധപ്പെട്ടുള്ള കൊലപാതകങ്ങളും, അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. പ്രണയ നൈരാശ്യം മൂലം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ഇന്നലെയാണ് യുവാവ് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ്.

ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം, പ്രണയ നൈരാശ്യം എങ്ങനെ അതിജീവിക്കാം, ഇത്തരം സാഹചര്യങ്ങളില്‍ സുഹൃത്തുക്കളും രക്ഷിതാക്കളും ചെയ്യേണ്ട കാര്യങ്ങളെന്തൊക്കെയാണെന്നൊക്കെയാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം പ്രണയം നിഷ്ടൂരമായ കൊലപാതകത്തില്‍ അവസാനിക്കുന്ന പ്രവണതയാണ് സാക്ഷര കേരളം എന്നഭിമാനിക്കുന്ന നമ്മുടെ നാട്ടില്‍ നടന്നുവരുന്നത്. പ്രണയത്തിലായിരുന്നപ്പോള്‍ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്ന പ്രവണതയും.

അറിയണം ഇതൊന്നും പ്രണയമല്ല എന്‍റെ ഇഷ്ടത്തിനനുസരിച്ച്‌ മാത്രം പെരുമാറിയാല്‍ മതി എന്ന വാശി. അനുസരിച്ചില്ലെങ്കില്‍ വൈകാരികമായ ബ്ലാക്ക്മെയിലിംഗ് എവിടെ പോകണം, ആരോടൊക്കെ മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങള്‍ക്ക് നിയന്ത്രണം. ഫോണിലെ കോള്‍ലിസ്റ്റ്, മെസ്സേജുകള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നത്. എല്ലാ ബന്ധങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി അകറ്റി നിര്‍ത്തിയതിനുശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നവര്‍. നീ പോയാല്‍ ഞാന്‍ ചത്തുകളയും, എന്നെ കൈവിട്ടാല്‍ നിന്നെ കൊല്ലും എന്ന പറച്ചിലുകള്‍. ശരീരത്തില്‍ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കുന്നത്.

ദോഷകരമായ ബന്ധത്തില്‍ നിന്ന് എങ്ങനെ പിന്തിരിയാം ഇത്തരത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കില്‍ ഉടനടി മനഃശാസ്ത്രപരമായ സഹായം തേടുക. അങ്ങനെയുള്ള ബന്ധങ്ങളെ മനസ്സിലാക്കി ഉള്‍ക്കൊള്ളുക. അല്ലെങ്കില്‍ അത് നിങ്ങളുടെ തന്നെ ജീവിതം നഷ്ടമാക്കിയേക്കാം.

പ്രശ്നക്കാരായ പങ്കാളികളില്‍ നിന്ന് നയപരമായി പിന്‍വാങ്ങുക. അവര്‍ അമിതമായി ദേഷ്യം ഉള്ളവരാണെങ്കില്‍ ബന്ധത്തില്‍ നിന്നും പിന്‍വാങ്ങുന്ന വിവരം ഫോണ്‍ മുഖേനയോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ അറിയിക്കുക.

വിശ്വസ്തരായവരുടെ സഹായം തേടുകയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുകയും ചെയ്യുക. അവരുമായി തര്‍ക്കിക്കുകയോ അവരെ പ്രകോപിപ്പിക്കുകയോ ചെയ്യാതിരിക്കുക. തെറ്റായ പ്രതീക്ഷകള്‍ അവര്‍ക്ക് നല്‍കാതിരിക്കുക.

എത്ര തന്നെ നിര്‍ബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടികാഴ്ച്ചകള്‍ ഒഴിവാക്കുക. അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍ അവരോടൊപ്പം ഒരു ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ശാന്തമായി മനസിലാക്കി കൊടുക്കുക.

നല്ല ബന്ധത്തിലായിരുന്നപ്പോള്‍ എടുത്ത സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയാല്‍ ഭീഷണിക്കു വഴങ്ങാതിരിക്കുക. അത്തരം ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുത്താല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയേയുള്ളു.

ഭീഷണിപ്പെടുത്തിയാല്‍, അവരുടെ പ്രവൃത്തികള്‍ വലിയ പ്രശ്നങ്ങളില്‍ ചെന്ന് അവസാനിക്കുമെന്നും കുടുംബബന്ധങ്ങളെ വരെ അത് ബാധിക്കുമെന്നും ശാന്തമായി പറഞ്ഞു മനസിലാക്കുക. ഭീഷണി തുടരുകയാണെങ്കില്‍ പൊലീസിന്റെ സഹായം തേടുക. (ഹെല്‍പ്‌ലൈന്‍ നമ്ബറുകള്‍ ശ്രദ്ധിക്കുക നിങ്ങള്‍ക്കു ചുറ്റുമുള്ളവരുടെ പിന്തുണ തേടുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ കാര്യം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/860/it-is-important-to-know-that-this-is-not-love-how-to-avoid-a-harmful-relationship-police-with-awareness)