---
title: "കുപ്പം സി.എച്ച് അരീനയിൽ ലോകക്കപ്പ് ഫൈനൽ മത്സരം വീക്ഷിക്കാൻ വരുന്നവരെ കാത്തിരിക്കുന്നത് ഒന്നര പവൻ സ്വർണം"
english_title: "kuppam ch arena"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85804/kuppam-ch-arena"
published_at: "2022-12-17T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dc2e10d0d8_vac.jpg"
keywords: []
---

# കുപ്പം സി.എച്ച് അരീനയിൽ ലോകക്കപ്പ് ഫൈനൽ മത്സരം വീക്ഷിക്കാൻ വരുന്നവരെ കാത്തിരിക്കുന്നത് ഒന്നര പവൻ സ്വർണം

> **Lead Summary:** **കുപ്പം :** ഖത്തർ ഫിഫ ലോകക്കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ഞായറാഴച ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ് . നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ് അർജന്റീന നേരിടുന്നത് അത് കൊണ്ട് തന്നെ മികച്ച മത്സരത്തിന്നാണ് കായിക ലോകം കാത്തിരിക്കുന്നത് .ഒരു മാസ കാലമായി കായിക പ്രേമികള്‍ക്ക് ഫുട്ബോൾ ആവേശം പകരുകയാണ് നോർത്ത് കുപ്പം സി എച് അരീന .നിരവധി കായിക പ്രേമികലാണ് ഇവിടെ മത്സരം വീക്ഷിക്കനായി വിവിധ ഭാഗങ്ങളിൽ നിന്നായി ദൈനം ദിനം ഒഴുകിയെത്തികൊണ്ടിരിക്കുന്നത് ..ഇരുപതടി നീളവും പത്തടി വീതിയുമുള്ള LeD സ്‌ക്രീനിലാണ് കളികൾ പ്രദർശിപ്പിക്കുന്നത്.1000 ത്തിലധികം പേരെ ഉൾക്കൊള്ളുന്ന ഇവിടെ അഞ്ഞൂറിലേറെപ്പേർക്ക് ഇരുന്ന് കളികാണാനാവും. പ്രവേശനം സൗജന്യമാണ്.ഫൈനൽ മത്സരം വീക്ഷിക്കാൻ വരുന്നവർക്കായി സമ്മാനക്കൂപ്പൺ പദ്ധതിയുമുണ്ട്.100 രൂപയുടെ സമ്മാനക്കൂപ്പണിൽ ഫൈനൽ ദിവസം നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് ഒരു പവൻ സ്വർണ്ണമാണ് സമ്മാനം.18 കാരറ്റ്‌ സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന കപ്പുമായി ഖത്തറിന്റെ മണ്ണിൽ നിന്ന് നിങ്ങളുടെ ഇഷ്ട്ട ടീമുകളിലൊന്ന് മടങ്ങുമ്പോൾ ഒന്നര പവൻ സ്വർണ്ണവുമായി നിങ്ങളുടെ ഭവനത്തിലെ പ്രിയപ്പെട്ടവരിലേക്കുമെത്താം.

## Article Content

**കുപ്പം :** ഖത്തർ ഫിഫ ലോകക്കപ്പ് ഫുട്ബോൾ ഫൈനൽ മത്സരം ഞായറാഴച ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ് . നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനെയാണ് അർജന്റീന നേരിടുന്നത് അത് കൊണ്ട് തന്നെ മികച്ച മത്സരത്തിന്നാണ് കായിക ലോകം കാത്തിരിക്കുന്നത് .ഒരു മാസ കാലമായി കായിക പ്രേമികള്‍ക്ക് ഫുട്ബോൾ ആവേശം പകരുകയാണ് നോർത്ത് കുപ്പം സി എച് അരീന .നിരവധി കായിക പ്രേമികലാണ് ഇവിടെ മത്സരം വീക്ഷിക്കനായി വിവിധ ഭാഗങ്ങളിൽ നിന്നായി ദൈനം ദിനം ഒഴുകിയെത്തികൊണ്ടിരിക്കുന്നത് ..ഇരുപതടി നീളവും പത്തടി വീതിയുമുള്ള LeD സ്‌ക്രീനിലാണ് കളികൾ പ്രദർശിപ്പിക്കുന്നത്.1000 ത്തിലധികം പേരെ ഉൾക്കൊള്ളുന്ന ഇവിടെ അഞ്ഞൂറിലേറെപ്പേർക്ക് ഇരുന്ന് കളികാണാനാവും. പ്രവേശനം സൗജന്യമാണ്.ഫൈനൽ മത്സരം വീക്ഷിക്കാൻ വരുന്നവർക്കായി സമ്മാനക്കൂപ്പൺ പദ്ധതിയുമുണ്ട്.100 രൂപയുടെ സമ്മാനക്കൂപ്പണിൽ ഫൈനൽ ദിവസം നറുക്കെടുപ്പിലൂടെ വിജയികളാകുന്നവർക്ക് ഒരു പവൻ സ്വർണ്ണമാണ് സമ്മാനം.18 കാരറ്റ്‌ സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന കപ്പുമായി ഖത്തറിന്റെ മണ്ണിൽ നിന്ന് നിങ്ങളുടെ ഇഷ്ട്ട ടീമുകളിലൊന്ന് മടങ്ങുമ്പോൾ ഒന്നര പവൻ സ്വർണ്ണവുമായി നിങ്ങളുടെ ഭവനത്തിലെ പ്രിയപ്പെട്ടവരിലേക്കുമെത്താം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85804/kuppam-ch-arena)