---
title: "കെ എസ്‌ ആര്‍ ടി സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം"
english_title: "ksrtc budget tourism"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85767/ksrtc-budget-tourism"
published_at: "2022-12-17T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d8a764186c_vac.jpg"
keywords: []
---

# കെ എസ്‌ ആര്‍ ടി സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം

> **Lead Summary:** **തിരുവനന്തപുരം: **വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ച്‌ ഒരു വര്‍ഷം കൊണ്ട് കൈവരിച്ചത് മികച്ച വരുമാനം. കോര്‍പ്പറേഷന്‍റെ ചരിത്രത്തില്‍ ടിക്കറ്റ് ഇതര വരുമാനത്തിന്‍റെ രൂപത്തില്‍ ഇത്രയും ലാഭമുണ്ടാക്കിയ മറ്റൊരു പദ്ധതിയില്ല. ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബറിലാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ രൂപീകരിച്ചത്. 2021 നവംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 10,45,06,355 രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 602 ടൂര്‍ പാക്കേജുകളിലായി 2907 ട്രിപ്പുകള്‍ നടത്തി. ആകെ 1,94,184 യാത്രക്കാരാണ് യാത്ര ചെയ്തത്. ഇതില്‍ നിന്നാണ് ഇത്രയധികം വരുമാനം കോര്‍പ്പറേഷന് ലഭിച്ചത്.

## Article Content

**തിരുവനന്തപുരം: **വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ച്‌ ഒരു വര്‍ഷം കൊണ്ട് കൈവരിച്ചത് മികച്ച വരുമാനം. കോര്‍പ്പറേഷന്‍റെ ചരിത്രത്തില്‍ ടിക്കറ്റ് ഇതര വരുമാനത്തിന്‍റെ രൂപത്തില്‍ ഇത്രയും ലാഭമുണ്ടാക്കിയ മറ്റൊരു പദ്ധതിയില്ല. ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബറിലാണ് കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ രൂപീകരിച്ചത്. 2021 നവംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 10,45,06,355 രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 602 ടൂര്‍ പാക്കേജുകളിലായി 2907 ട്രിപ്പുകള്‍ നടത്തി. ആകെ 1,94,184 യാത്രക്കാരാണ് യാത്ര ചെയ്തത്. ഇതില്‍ നിന്നാണ് ഇത്രയധികം വരുമാനം കോര്‍പ്പറേഷന് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85767/ksrtc-budget-tourism)