---
title: "ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പിൽ റോഡ് ഷോ സംഘടിപ്പിച്ചു"
english_title: "road show of happiness fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85686/road-show-of-happiness-fest"
published_at: "2022-12-17T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d3b4111c2f_news-card.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പിൽ റോഡ് ഷോ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി റോഡ് ഷോസംഘടിപ്പിച്ചു.തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു.വാദ്യമേളങ്ങളുടെയും ,മുത്തു കുടകളുടെയും, ഡി ജെ പാട്ടിന്റെയും അകമ്പടിയോടെ പൂക്കോത്ത് നടയിൽ നിന്നാരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി ചിറവക്കിൽ സമാപിച്ചു.ഹാപ്പിനസ് ഫെസ്റ്റിവൽ ചെയർമാൻപി. മുകുന്ദൻ , കൺവീനർ എ. നിശാന്ത്, സിനിമ സംവിധായകൻ ഷെറി ഗോവിന്ദ്, നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ , പ്രൊഫസർ ഇ. കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.കുടുംബശ്രീ, പ്രവർത്തകർ , മോറാഴ സ്റ്റംമസ് കോളേജ് , പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ കോളേജ്, കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കാളികളായി. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. കലാ, സാംസ്ക്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പി നസ് ഫെസ്റ്റിവെൽ ഡിസംബർ 24 ന് വൈകുന്നേരം 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി റോഡ് ഷോസംഘടിപ്പിച്ചു.തളിപ്പറമ്പ നഗരസഭ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു.വാദ്യമേളങ്ങളുടെയും ,മുത്തു കുടകളുടെയും, ഡി ജെ പാട്ടിന്റെയും അകമ്പടിയോടെ പൂക്കോത്ത് നടയിൽ നിന്നാരംഭിച്ച റോഡ് ഷോ ടൗൺ ചുറ്റി ചിറവക്കിൽ സമാപിച്ചു.ഹാപ്പിനസ് ഫെസ്റ്റിവൽ ചെയർമാൻപി. മുകുന്ദൻ , കൺവീനർ എ. നിശാന്ത്, സിനിമ സംവിധായകൻ ഷെറി ഗോവിന്ദ്, നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ , പ്രൊഫസർ ഇ. കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.കുടുംബശ്രീ, പ്രവർത്തകർ , മോറാഴ സ്റ്റംമസ് കോളേജ് , പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ കോളേജ്, കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരും പങ്കാളികളായി. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. കലാ, സാംസ്ക്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പി നസ് ഫെസ്റ്റിവെൽ ഡിസംബർ 24 ന് വൈകുന്നേരം 6 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85686/road-show-of-happiness-fest)