---
title: "ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസത്തിൽ തളിപ്പറമ്പ് ടൗണിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു"
english_title: "bharat jodo"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85630/bharat-jodo"
published_at: "2022-12-16T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c855b3db8c_vac.jpg"
keywords: []
---

# ഭാരത് ജോഡോ യാത്രയുടെ നൂറാം ദിവസത്തിൽ തളിപ്പറമ്പ് ടൗണിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

> **Lead Summary:** > യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രിയ നേതാവ് ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോഡോ യാത്ര 100 മാം ദിവസം പിന്നിടുന്ന ഇന്നത്തെ ദിവസം തളിപ്പറമ്പ ടൗണിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ദീപം തെളിയിക്കുകയും, ജനങ്ങൾക്കു മധുരം വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ. സായൂജിന്റെ അധ്യക്ഷതിയിൽ നടന്ന സംഗമത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. വി. രാഹുൽ ചടങ്ങിൽ സംസാരിച്ചു. കുറ്റ്യേരി മണ്ഡലം പ്രസിഡന്റ്‌ പി. രാജീവൻ ചടങ്ങിൽ സന്നിഹിതാനായി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ സി.വി. വരുൺ, പ്രജീഷ് കൊട്ടക്കാനം, പ്രകാശൻ പനങ്ങാട്ടൂർ, എം.രജീഷ്, പി.പി . അനില, നവ്യ പ്രേം കുമാർ, മണ്ഡലം പ്രസിഡന്റ്‌ കെ. അനീഷ് കുമാർ, KSU നിയോജക മണ്ഡലം പ്രസിഡന്റ്‌ നവനീത് കീഴറ എന്നിവർ നേതൃത്വം നൽകി.

## Article Content

> യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ പ്രിയ നേതാവ് ശ്രീ. രാഹുൽ ഗാന്ധി നയിക്കുന്ന "ഭാരത് ജോഡോ യാത്ര 100 മാം ദിവസം പിന്നിടുന്ന ഇന്നത്തെ ദിവസം തളിപ്പറമ്പ ടൗണിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംഗമം നടത്തി. സംഗമത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ദീപം തെളിയിക്കുകയും, ജനങ്ങൾക്കു മധുരം വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ. സി. കെ. സായൂജിന്റെ അധ്യക്ഷതിയിൽ നടന്ന സംഗമത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ. വി. രാഹുൽ ചടങ്ങിൽ സംസാരിച്ചു. കുറ്റ്യേരി മണ്ഡലം പ്രസിഡന്റ്‌ പി. രാജീവൻ ചടങ്ങിൽ സന്നിഹിതാനായി. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം ഭാരവാഹികളായ സി.വി. വരുൺ, പ്രജീഷ് കൊട്ടക്കാനം, പ്രകാശൻ പനങ്ങാട്ടൂർ, എം.രജീഷ്, പി.പി . അനില, നവ്യ പ്രേം കുമാർ, മണ്ഡലം പ്രസിഡന്റ്‌ കെ. അനീഷ് കുമാർ, KSU നിയോജക മണ്ഡലം പ്രസിഡന്റ്‌ നവനീത് കീഴറ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85630/bharat-jodo)