---
title: "16 കാരിയെ പീഡിപ്പിച്ചയാൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും"
english_title: "pocso case aginst nitin "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85594/pocso-case-aginst-nitin"
published_at: "2022-12-16T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c4c837beb3_download_(1).jpg"
keywords: []
---

# 16 കാരിയെ പീഡിപ്പിച്ചയാൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും

> **Lead Summary:** 16 കാരിയെ പീഡിപ്പിച്ചയാൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും. വെള്ളോട് ഒറ്റത്തൈ എന്ന സ്ഥലത്ത് താമസിക്കുന്ന 16 വയസ്സുകാരിയെ പീഡിപ്പിച്ച ആൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും. മണക്കടവ് സ്വദേശി മുക്കാലിയിൽ ഹൗസിൽ നിതിൻ ജോസഫിനെതിരെ ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി. 2017 ഡിസംബറിൽ പെൺകുട്ടിയെ വീട്ടിലെ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. രണ്ടു വകുപ്പുകളിലായിട്ടാണ് 5 വർഷം തടവും 30000 രൂപ പിഴയും. 3 വർഷവും 20000/- രൂപയും കൂടാതെ 2 വർഷവും 10000 രൂപയും കഠിന തടവും പിഴയും.ആകെ 5 വർഷവും 30000 രൂപയുമാണ് ശിക്ഷ. ആലക്കോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഇ പി സുരേഷനാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോള്‍ ഹാജരായി

## Article Content

16 കാരിയെ പീഡിപ്പിച്ചയാൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും. വെള്ളോട് ഒറ്റത്തൈ എന്ന സ്ഥലത്ത് താമസിക്കുന്ന 16 വയസ്സുകാരിയെ പീഡിപ്പിച്ച ആൾക്ക് അഞ്ചുവർഷം തടവും മുപ്പതിനായിരം രൂപ പിഴയും. മണക്കടവ് സ്വദേശി മുക്കാലിയിൽ ഹൗസിൽ നിതിൻ ജോസഫിനെതിരെ ആണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതിയുടെ വിധി. 2017 ഡിസംബറിൽ പെൺകുട്ടിയെ വീട്ടിലെ മുറിയിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്. രണ്ടു വകുപ്പുകളിലായിട്ടാണ് 5 വർഷം തടവും 30000 രൂപ പിഴയും. 3 വർഷവും 20000/- രൂപയും കൂടാതെ 2 വർഷവും 10000 രൂപയും കഠിന തടവും പിഴയും.ആകെ 5 വർഷവും 30000 രൂപയുമാണ് ശിക്ഷ. ആലക്കോട് പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഇ പി സുരേഷനാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കറ്റ് ഷെറി മോള്‍ ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85594/pocso-case-aginst-nitin)