---
title: "പയ്യന്നൂർ നഗരസഭക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "congress march at payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85567/congress-march-at-payyannur"
published_at: "2022-12-16T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c371398be3_vac.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** **പയ്യന്നൂര്‍: **ഒന്നരക്കോടി മുടക്കിയ ജൈവ ഗ്രാമം പദ്ധതിയില്‍ വന്‍ അഴിമതി നടത്തിയ പയ്യന്നൂര്‍ നഗരസഭക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും നഗരസഭയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരേയും പയ്യന്നൂര്‍ നഗരസഭ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.മാർച്ചിൽ ഉന്തും തള്ളും പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി . ഇന്നുനടന്ന നഗരസഭ കൗണ്‍സില്‍യോഗം പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.പയ്യന്നൂര്‍ നഗരസഭയിലെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെയാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.പയ്യന്നൂര്‍ ടൗണ്‍ ബാങ്ക് പരിസരത്തുനിന്ന് പ്രകടനമായാണ് സമരക്കാര്‍ എത്തിയത്. ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.സി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.അതേസമയം ഇന്നുനടന്ന കൗണ്‍സില്‍ യോഗത്തില്‍നിന്നും വാക്കൗട്ട് നടത്തിയ പ്രതിപക്ഷ അംഗങ്ങളും സമരത്തില്‍ പങ്കാളികളായി. കെ.ജയരാജ്, കെ.കെ. ഫൽഗുനൽ, കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു.

## Article Content

**പയ്യന്നൂര്‍: **ഒന്നരക്കോടി മുടക്കിയ ജൈവ ഗ്രാമം പദ്ധതിയില്‍ വന്‍ അഴിമതി നടത്തിയ പയ്യന്നൂര്‍ നഗരസഭക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും നഗരസഭയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരേയും പയ്യന്നൂര്‍ നഗരസഭ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.മാർച്ചിൽ ഉന്തും തള്ളും പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കി . ഇന്നുനടന്ന നഗരസഭ കൗണ്‍സില്‍യോഗം പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു.പയ്യന്നൂര്‍ നഗരസഭയിലെ അഴിമതിക്കും ധൂര്‍ത്തിനുമെതിരെയാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തിയത്.പയ്യന്നൂര്‍ ടൗണ്‍ ബാങ്ക് പരിസരത്തുനിന്ന് പ്രകടനമായാണ് സമരക്കാര്‍ എത്തിയത്. ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വി.സി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.അതേസമയം ഇന്നുനടന്ന കൗണ്‍സില്‍ യോഗത്തില്‍നിന്നും വാക്കൗട്ട് നടത്തിയ പ്രതിപക്ഷ അംഗങ്ങളും സമരത്തില്‍ പങ്കാളികളായി. കെ.ജയരാജ്, കെ.കെ. ഫൽഗുനൽ, കെ.പി.മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85567/congress-march-at-payyannur)