---
title: "ബ്രിട്ടനിൽ മലയാളി നഴ്സും കുട്ടികളും മരിച്ച നിലയിൽ: കണ്ണൂർ സ്വദേശിയായ ഭർത്താവ് കസ്റ്റഡിയിൽ"
english_title: "Malayali nurse and children dead in Britain"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85561/malayali-nurse-and-children-dead-in-britain"
published_at: "2022-12-16T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c32fc9d45a_vac.jpg"
keywords: []
---

# ബ്രിട്ടനിൽ മലയാളി നഴ്സും കുട്ടികളും മരിച്ച നിലയിൽ: കണ്ണൂർ സ്വദേശിയായ ഭർത്താവ് കസ്റ്റഡിയിൽ

> **Lead Summary:** **ലണ്ടൻ: **ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചു. സംഭവത്തോടനുബന്ധിച്ച് 52 വയസുകാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളി കുടുബംത്തിലുണ്ടായ ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടനിലെ മലയാളികൾ. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽനിന്നും ആരംഭിച്ച അന്വേഷണമാണ് പൊലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുള്ളിൽ കടന്നത്. പത്തുവയസിൽ താഴെയുള്ള ഒരാൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്.യുവതിയേയും രണ്ട് മക്കളേയും കൊല്ലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**ലണ്ടൻ: **ബ്രിട്ടനിലെ കെറ്ററിംങ്ങിൽ അടുത്തിടെ എത്തിയ മലയാളി കുടുബത്തിലെ യുവതിയെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ അതീവ ഗുരുതരാവസ്ഥയിലും പൊലീസ് കണ്ടെത്തുകയായിരുന്നു. കുട്ടികളെ പൊലീസ് എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് ഇരുവരും മരിച്ചു. സംഭവത്തോടനുബന്ധിച്ച് 52 വയസുകാരനായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലയാളി കുടുബംത്തിലുണ്ടായ ഈ ദാരുണ ദുരന്തത്തിന്റെ ഞെട്ടലിലാണ് ബ്രിട്ടനിലെ മലയാളികൾ. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. അടുത്ത സുഹൃത്തുക്കൾക്കുപോലും സംഭവത്തിന്റെ വിശദ വിവരങ്ങൾ അറിയാത്ത സാഹചര്യമാണ്. മിഡ്ലാൻസിലെ കെറ്ററിംങ്ങിൽ ഒരുവർഷം മുമ്പ് കണ്ണൂരിൽ നിന്നും എത്തിയ കുടുംബത്തിലാണ് ഈ ദുരന്തം ഉണ്ടായിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ യുവതി രാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽനിന്നും ആരംഭിച്ച അന്വേഷണമാണ് പൊലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. പൊലീസ് എത്തി വാതിൽ തകർത്താണ് വീടിനുള്ളിൽ കടന്നത്. പത്തുവയസിൽ താഴെയുള്ള ഒരാൺകുട്ടിയും പെൺകുട്ടിയുമാണ് മരിച്ചത്.യുവതിയേയും രണ്ട് മക്കളേയും കൊല്ലപ്പെടുത്തിയത് ഭർത്താവാണെന്ന് പോലീസ്. കണ്ണൂർ സ്വദേശിയായ സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85561/malayali-nurse-and-children-dead-in-britain)