---
title: "മലയോരമേഖലയിൽ എംഡി എം എ വിതരണം ചെയ്യാൻ എത്തിയ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ"
english_title: "two arrested who came to distribute MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85533/two-arrested-who-came-to-distribute-mdma"
published_at: "2022-12-16T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c0dbbb2c04_news-card.jpg"
keywords: []
---

# മലയോരമേഖലയിൽ എംഡി എം എ വിതരണം ചെയ്യാൻ എത്തിയ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ

> **Lead Summary:** കണ്ണൂർ റൂറൽ ജില്ലയിലെ മലയോര മേഖലയിൽ പെട്ട കുടിയാന്മല, ചെമ്പേരി എഞ്ചിനീയറിംഗ് കോളേജ് പരിസരം, ചേപ്പറമ്പ, ശ്രീകണ്ടാപുരം എന്നിവിടങ്ങളിൽ യുവാക്കൾക്കുo, വിദ്യാർത്ഥികൾക്കും മാരക മയക്കുമരുന്നായ MDMA വിതരണം ചെയ്യാൻ എത്തിയ ജസ്റ്റിൻ മാത്യു, (പാറക്കൽ ഹൌസ്, മിഡിലാക്കയം) ജോബിൻ ജോസഫ്, (പുൽത്തകിടിയിൽ ഹൌസ്, മണ്ണoകുണ്ട്) എന്നിവരാണ് പോലീസ് പിടിയിൽ ആയതു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് സേന മേധാവിയുടെ കീഴിൽ നാർകോട്ടിക് DYSP യുടെ നേതൃത്വത്തിൽ ഉള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് ആണ് കുടിയാന്മല പോലീസുമായി ചേർന്ന് ഇവരെ പിടികൂടിയത്. കണ്ണൂർ റൂറൽ പോലീസ് സേന മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ/ അടിസ്ഥാനത്തിൽ കുടിയാൻമല പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ക്ടർ മെൽബിൻ ജോസും, SI ജോസ് NJ, ASI അബ്ദുൾ നാസർ, SCPO ജാബിർ, SCPO സുഭാഷ് എന്നിവരും DANSAF ടീമംഗങ്ങളും മണ്ണoകുണ്ട് മിഡിലാക്കയം റോഡ് ജംഗ്ഷനിൽ വച്ച് തന്ത്രപരമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. സർജറി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരുന്ന ആളാണ് പിടിയിലായ ജസ്റ്റിൻ മാത്യു. പോലീസ് ചോദ്യം ചെയ്തതിൽ മംഗലാപുരത്തു നിന്നും ആണ് ഇവർ വൻതോതിൽ MDMA വാങ്ങി നാട്ടിൽ എത്തിക്കുന്നത് എന്നും, മലയോരമേഖലയിൽ MDMA ഉൾപ്പെടെ ഉള്ള മാരക ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രധാന കണ്ണികളാണ്‌ പിടിയിലായതെന്നുo പോലീസ് പറഞ്ഞു. ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 2.9 ഗ്രാം MDMA യും, വില്പനക്കായി ഇവർ ഇവർ സഞ്ചരിച്ച KL- 59 -Y -7768 ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .ഇരിട്ടി കൂട്ടുപുഴയിലെ പോലീസിന്റെ ലഹരി വേട്ടക്കു ശേഷം കണ്ണൂർ റൂറലിൽ എടുത്തു പറയാവുന്ന കേസാണ് ഇതെന്നും കുടിയാന്മല പോലീസ് അറിയിച്ചു.കേരള ഗവണ്മെന്റിന്റെ ലഹരി വിരുദ്ധ പരിപാടികൾ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു ലഹരിക്കെതിരെ നിരവധി കേസുകൾ എടുത്തു ശക്തമായ നടപടികളിലേക്കു കടക്കുകയാണ് കണ്ണൂർ റൂറൽ പോലീസ്.

## Article Content

കണ്ണൂർ റൂറൽ ജില്ലയിലെ മലയോര മേഖലയിൽ പെട്ട കുടിയാന്മല, ചെമ്പേരി എഞ്ചിനീയറിംഗ് കോളേജ് പരിസരം, ചേപ്പറമ്പ, ശ്രീകണ്ടാപുരം എന്നിവിടങ്ങളിൽ യുവാക്കൾക്കുo, വിദ്യാർത്ഥികൾക്കും മാരക മയക്കുമരുന്നായ MDMA വിതരണം ചെയ്യാൻ എത്തിയ ജസ്റ്റിൻ മാത്യു, (പാറക്കൽ ഹൌസ്, മിഡിലാക്കയം) ജോബിൻ ജോസഫ്, (പുൽത്തകിടിയിൽ ഹൌസ്, മണ്ണoകുണ്ട്) എന്നിവരാണ് പോലീസ് പിടിയിൽ ആയതു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് സേന മേധാവിയുടെ കീഴിൽ നാർകോട്ടിക് DYSP യുടെ നേതൃത്വത്തിൽ ഉള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് ആണ് കുടിയാന്മല പോലീസുമായി ചേർന്ന് ഇവരെ പിടികൂടിയത്. കണ്ണൂർ റൂറൽ പോലീസ് സേന മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ/ അടിസ്ഥാനത്തിൽ കുടിയാൻമല പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ക്ടർ മെൽബിൻ ജോസും, SI ജോസ് NJ, ASI അബ്ദുൾ നാസർ, SCPO ജാബിർ, SCPO സുഭാഷ് എന്നിവരും DANSAF ടീമംഗങ്ങളും മണ്ണoകുണ്ട് മിഡിലാക്കയം റോഡ് ജംഗ്ഷനിൽ വച്ച് തന്ത്രപരമായി നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. സർജറി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരുന്ന ആളാണ് പിടിയിലായ ജസ്റ്റിൻ മാത്യു. പോലീസ് ചോദ്യം ചെയ്തതിൽ മംഗലാപുരത്തു നിന്നും ആണ് ഇവർ വൻതോതിൽ MDMA വാങ്ങി നാട്ടിൽ എത്തിക്കുന്നത് എന്നും, മലയോരമേഖലയിൽ MDMA ഉൾപ്പെടെ ഉള്ള മാരക ലഹരി വസ്തുക്കൾ വിൽക്കുന്ന പ്രധാന കണ്ണികളാണ്‌ പിടിയിലായതെന്നുo പോലീസ് പറഞ്ഞു. ഇവരിൽ നിന്നും മാരക മയക്കുമരുന്നായ 2.9 ഗ്രാം MDMA യും, വില്പനക്കായി ഇവർ ഇവർ സഞ്ചരിച്ച KL- 59 -Y -7768 ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .ഇരിട്ടി കൂട്ടുപുഴയിലെ പോലീസിന്റെ ലഹരി വേട്ടക്കു ശേഷം കണ്ണൂർ റൂറലിൽ എടുത്തു പറയാവുന്ന കേസാണ് ഇതെന്നും കുടിയാന്മല പോലീസ് അറിയിച്ചു.കേരള ഗവണ്മെന്റിന്റെ ലഹരി വിരുദ്ധ പരിപാടികൾ അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തു ലഹരിക്കെതിരെ നിരവധി കേസുകൾ എടുത്തു ശക്തമായ നടപടികളിലേക്കു കടക്കുകയാണ് കണ്ണൂർ റൂറൽ പോലീസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85533/two-arrested-who-came-to-distribute-mdma)