---
title: "വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85521/suiside"
published_at: "2022-12-16T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c01287331c_Untitled-2_web.jpg"
keywords: []
---

# വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു

> **Lead Summary:** **പരിയാരം:** വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു. പെരിന്തട്ട പുറക്കുന്നിലെ പോത്തേര ചന്തുകുട്ടിനമ്പ്യാരാണ് മരിച്ചത്. ഇന്ന് പലര്‍ച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിങ്ങോം അ്ഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ അഗ്നിശമന എത്തിയപ്പോവേക്കും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുറിയിലെ കട്ടില്‍ ഉള്‍പ്പെടെ കത്തിയ നിലയിലാണ്. മദ്യം ഒഴിച്ചാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. പരേതയായ പത്മാക്ഷിയാണ് ഭാര്യ. മക്കള്‍ രാജേഷ് (വിമുക്തഭടന്‍) രതിഷ് (ഡ്രൈവര്‍), രഞ്ജിത്ത്(വിമുക്തഭടന്‍). മരുമക്കള്‍: രമ്യ (തവിടിശേരി),സൗമ്യ(വി.ഇ.ഒ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്), രേഷ്മ (കമ്പല്ലുര്‍). സഹോദരങ്ങള്‍: പോത്തേര തമ്പായികുട്ടി, കരുണാകരന്‍, പരേതനായ കണ്ണന്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

**പരിയാരം:** വിമുക്തഭടന്‍ കിടപ്പുമുറിയില്‍ മദ്യം ഒഴിച്ച് തീകൊളുത്തി മരിച്ചു. പെരിന്തട്ട പുറക്കുന്നിലെ പോത്തേര ചന്തുകുട്ടിനമ്പ്യാരാണ് മരിച്ചത്. ഇന്ന് പലര്‍ച്ചെ ഒന്നരയോടെ കിടപ്പുമുറിയില്‍ നിന്ന് പുകയും തീയും ഉയര്‍ന്നത് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെരിങ്ങോം അ്ഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തില്‍ അഗ്നിശമന എത്തിയപ്പോവേക്കും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുറിയിലെ കട്ടില്‍ ഉള്‍പ്പെടെ കത്തിയ നിലയിലാണ്. മദ്യം ഒഴിച്ചാണ് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. പരേതയായ പത്മാക്ഷിയാണ് ഭാര്യ. മക്കള്‍ രാജേഷ് (വിമുക്തഭടന്‍) രതിഷ് (ഡ്രൈവര്‍), രഞ്ജിത്ത്(വിമുക്തഭടന്‍). മരുമക്കള്‍: രമ്യ (തവിടിശേരി),സൗമ്യ(വി.ഇ.ഒ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത്), രേഷ്മ (കമ്പല്ലുര്‍). സഹോദരങ്ങള്‍: പോത്തേര തമ്പായികുട്ടി, കരുണാകരന്‍, പരേതനായ കണ്ണന്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85521/suiside)