---
title: "കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി; ഒരു തടവുകാരൻ്റെ തലയ്ക്ക് സാരമായ പരിക്ക്"
english_title: "clash at Kannur Central Jail "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85502/clash-at-kannur-central-jail"
published_at: "2022-12-16T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639bec808d95d_vac.jpg"
keywords: []
---

# കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി; ഒരു തടവുകാരൻ്റെ തലയ്ക്ക് സാരമായ പരിക്ക്

> **Lead Summary:** കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിന് ഇടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ്പ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുക ആയിരുന്നു എന്നാണ് വിവരം. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഘര്‍ഷം. വിവേക് ഉൾപ്പെടുന്ന അ‍ഞ്ചംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി.

## Article Content

കണ്ണൂര്‍ സെൻട്രൽ ജയിലിൽ തടവുകാര്‍ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂര്‍ സെൻട്രൽ ജയിലിൽ നടന്ന ജയിൽ ദിനാഘോഷത്തിന് ഇടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിൽ കാപ്പ തടവുകാരനായ വിവേകിൻ്റെ തലയ്ക്ക് സാരമായി പരിക്കേറ്റു. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വച്ച് ഏറ്റുമുട്ടുക ആയിരുന്നു എന്നാണ് വിവരം. സംഘര്‍ഷത്തിൽ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഘര്‍ഷം. വിവേക് ഉൾപ്പെടുന്ന അ‍ഞ്ചംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലയ്ക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85502/clash-at-kannur-central-jail)