---
title: "ഹാപ്പിനെസ്സ് ഫെസ്റ്റിവൽ : റോഡ് ഷോ ഇന്ന് വൈകുന്നേരം തളിപ്പറമ്പിൽ"
english_title: "road show"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85500/road-show"
published_at: "2022-12-16T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639beaaa7f9a5_news-card.jpg"
keywords: []
---

# ഹാപ്പിനെസ്സ് ഫെസ്റ്റിവൽ : റോഡ് ഷോ ഇന്ന് വൈകുന്നേരം തളിപ്പറമ്പിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി റോഡ് ഷോ ഡിസംബർ 16 ന് വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് പൂക്കൊത്ത് നടയിൽ നിന്ന് ആരംഭിച്ച്‌ ചിറവക്കിൽ അവസാനിക്കും. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി റോഡ് ഷോ ഡിസംബർ 16 ന് വൈകുന്നേരം 3 മണിക്ക് തളിപ്പറമ്പ് പൂക്കൊത്ത് നടയിൽ നിന്ന് ആരംഭിച്ച്‌ ചിറവക്കിൽ അവസാനിക്കും. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിൽ അന്താരാഷ്ട്ര ചലച്ചിത്രമേള അരങ്ങേറും. കലാ, സാംസ്കാരിക, വിനോദ, വിജ്ഞാന വിസ്മയമൊരുക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവൽ ഡിസംബർ 24ന് വെെകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85500/road-show)