---
title: "ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു"
english_title: "irinavu madakkara road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85429/irinavu-madakkara-road"
published_at: "2022-12-15T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b1fbf68085_news-card.jpg"
keywords: []
---

# ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു

> **Lead Summary:** ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഇരിണാവ് കച്ചേരിതറയിൽ എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷനായി. ഇരിണാവ് മുതൽ ഡാം പാലം വരെ 1840 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നതിന് 1.29 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 5.50 മീറ്റർ വീതിയിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതോടൊപ്പം റോഡ് സുരക്ഷ ബോർഡുകളും സ്ഥാപിക്കും പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ, കെ പ്രീത, ടി ചന്ദ്രൻ,പി കെ വത്സലൻ, കണ്ണാടിയൻ ഭാസ്കരൻ, പി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു ടിവി രവീന്ദ്രൻ സ്വാഗതവും സിപി പ്രകാശൻ നന്ദിയും പറഞ്ഞു

## Article Content

ഇരിണാവ് - മടക്കര റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ഇരിണാവ് കച്ചേരിതറയിൽ എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷനായി. ഇരിണാവ് മുതൽ ഡാം പാലം വരെ 1840 മീറ്റർ നീളത്തിൽ റോഡ് നവീകരിക്കുന്നതിന് 1.29 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 5.50 മീറ്റർ വീതിയിൽ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതോടൊപ്പം റോഡ് സുരക്ഷ ബോർഡുകളും സ്ഥാപിക്കും പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ, കെ പ്രീത, ടി ചന്ദ്രൻ,പി കെ വത്സലൻ, കണ്ണാടിയൻ ഭാസ്കരൻ, പി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു ടിവി രവീന്ദ്രൻ സ്വാഗതവും സിപി പ്രകാശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85429/irinavu-madakkara-road)