---
title: "പഴയങ്ങാടി പുഴയിൽ ബോട്ട് റെയ്ഡ് ഗ്യാലറിയുടെ പ്രവർത്തിക്കായി നിക്ഷേപിച്ച മണൽ മാറ്റി തുടങ്ങി"
english_title: "boat raid gallery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85426/boat-raid-gallery"
published_at: "2022-12-15T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b1ddf57fe4_news-card.jpg"
keywords: []
---

# പഴയങ്ങാടി പുഴയിൽ ബോട്ട് റെയ്ഡ് ഗ്യാലറിയുടെ പ്രവർത്തിക്കായി നിക്ഷേപിച്ച മണൽ മാറ്റി തുടങ്ങി

> **Lead Summary:** പഴയങ്ങാടി പുഴയിൽ മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ബോട്ട് റെയ്സ് ഗ്യാലറിയുടെ പ്രവൃത്തിക്കായി താൽക്കാലികമായി നിക്ഷേപിച്ച മണൽ മാറ്റി തുടങ്ങിയതായി എം വിജിൻ എം എൽ എ പറഞ്ഞു. ഡ്രെജിംഗിനായി നിക്ഷേപിച്ച മണൽ പൂർണമായും മാറ്റുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഡ്രെജിഗും, തുണുകളുടെ നിർമ്മാണവും പൂർത്തിയായതോടെ ഇവിടെ നിക്ഷേപിച്ച മണലാണ് മാറ്റി തുടങ്ങിയത്. എന്നാൽ ചില കേന്ദ്രങ്ങൾ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. പുഴ നികത്തിയാണ് പ്രവൃത്തി നടത്തുന്നത് എന്ന നിലയിലുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. പുഴയെ സംരക്ഷിച്ചു കൊണ്ടും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോട്ട് റേയ്സ് ഗാലറിയുടെ തൂണുകൾ സ്ഥാപിക്കുന്നതിന് ഡ്രെജിംഗ് സുഗമമായി നടത്തുന്നതിനുമാണ് പുഴയുടെ 7 മീറ്റർ വീതിയിൽ മാത്രം മണൽ നിക്ഷേപിച്ചിച്ചത്. പാലം നിർമ്മിക്കുമ്പോൾ ഡ്രെജിംഗ് ചെയ്യുന്നതിനായി പുഴയിൽ മണൽ നിക്ഷേപിക്കാറുണ്ട്. പ്രസ്തുത പ്രവൃത്തി പൂർത്തിയയാൽ മണൽ പൂർണ്ണമായും എടുത്ത് മാറ്റുന്ന രീതിയാണ് സ്വീകരിക്കാറ്. പ്രസ്തുത നിർമ്മാണ രീതിയാണ് ബോട്ട് റേയ്സ് ഗാലറിയുടെ നിർമ്മാണത്തിലും സ്വീകരിച്ചത്. കുപ്പം പുഴയിൽ പട്ടുവം മംഗലശ്ശേരിയിലും ബോട്ട് റെയ്സ് ഗാലറിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ് .ഇവിടെ ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. എന്നാൽ പഴയങ്ങാടിയിലെ ജലനിരപ്പിൻ്റെ പരിമിധി കാരണം മംഗലശ്ശേരിയിൽ നടത്തിയ രീതിയിലുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് താൽകാലികമായി മണൽ നിക്ഷേപ്പിക്കുകയും പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് മണൽ എടുത്ത് മാറ്റുന്ന രീതിയിൽ പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെൽ ആണ് പ്രവൃത്തികളുടെ നിർവഹണ ഏജൻസി എന്നിരിക്കെ സ്വകാര്യ വ്യക്തികൾക്ക് വേണ്ടിയാണ് ഇത്തരം പ്രവൃത്തി നടത്തുന്നത് എന്ന നിലയിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. കല്യാശ്ശേരി മണ്ഡലത്തിൽ മലനാട് - മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 40 കോടി രൂപയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. പട്ടുവം, മുതുകുട, തെക്കുമ്പാട്, മടക്കര, താവം, മാട്ടൂൽ നോർത്ത്, മാട്ടൂൽ സൗത്ത്, വാടിക്കൽ, പഴങ്ങോട്, മുട്ടിൽ ഉൾപ്പടെ 10 ബോട്ട് ടെർമിനലിൻ്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം മംഗലശ്ശേരി, പഴയങ്ങാടി ബോട്ട് റെയ്സ് പവലിയൻ, ഫ്ലോട്ടിംസ് റസ്റ്റോറൻ്റ്, കോട്ടക്കീൽ കടവിലെ ഫുഡ് കോർട്ട്, ഏറുമാടം, തെക്കുമ്പാട് ടൂറിസം പദ്ധതി ഉൾപ്പടെയുള്ള പദ്ധതിയുടെ ഭാഗമാണ്. കല്യാശ്ശേരിയെ ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമാക്കുന്നതിനുള്ള പ്രവൃത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൂറിസം വികസനത്തിൻ്റെ പുതിയ സാധ്യതകൾ തുറക്കുന്ന പ്രസ്തുത പദ്ധതികൾ ഇല്ലാതാക്കാനുള്ള ചില തൽപരകക്ഷികളുടെ ബോധപൂർവ്വമായ നീക്കമായിരുന്നു ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ എന്നും എം വിജിൻ എം എൽ എ പറഞ്ഞൂ.

## Article Content

പഴയങ്ങാടി പുഴയിൽ മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ബോട്ട് റെയ്സ് ഗ്യാലറിയുടെ പ്രവൃത്തിക്കായി താൽക്കാലികമായി നിക്ഷേപിച്ച മണൽ മാറ്റി തുടങ്ങിയതായി എം വിജിൻ എം എൽ എ പറഞ്ഞു. ഡ്രെജിംഗിനായി നിക്ഷേപിച്ച മണൽ പൂർണമായും മാറ്റുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഡ്രെജിഗും, തുണുകളുടെ നിർമ്മാണവും പൂർത്തിയായതോടെ ഇവിടെ നിക്ഷേപിച്ച മണലാണ് മാറ്റി തുടങ്ങിയത്. എന്നാൽ ചില കേന്ദ്രങ്ങൾ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. പുഴ നികത്തിയാണ് പ്രവൃത്തി നടത്തുന്നത് എന്ന നിലയിലുള്ള ആരോപണം അടിസ്ഥാന രഹിതമാണ്. പുഴയെ സംരക്ഷിച്ചു കൊണ്ടും പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ബോട്ട് റേയ്സ് ഗാലറിയുടെ തൂണുകൾ സ്ഥാപിക്കുന്നതിന് ഡ്രെജിംഗ് സുഗമമായി നടത്തുന്നതിനുമാണ് പുഴയുടെ 7 മീറ്റർ വീതിയിൽ മാത്രം മണൽ നിക്ഷേപിച്ചിച്ചത്. പാലം നിർമ്മിക്കുമ്പോൾ ഡ്രെജിംഗ് ചെയ്യുന്നതിനായി പുഴയിൽ മണൽ നിക്ഷേപിക്കാറുണ്ട്. പ്രസ്തുത പ്രവൃത്തി പൂർത്തിയയാൽ മണൽ പൂർണ്ണമായും എടുത്ത് മാറ്റുന്ന രീതിയാണ് സ്വീകരിക്കാറ്. പ്രസ്തുത നിർമ്മാണ രീതിയാണ് ബോട്ട് റേയ്സ് ഗാലറിയുടെ നിർമ്മാണത്തിലും സ്വീകരിച്ചത്. കുപ്പം പുഴയിൽ പട്ടുവം മംഗലശ്ശേരിയിലും ബോട്ട് റെയ്സ് ഗാലറിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ് .ഇവിടെ ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തി നടക്കുന്നത്. എന്നാൽ പഴയങ്ങാടിയിലെ ജലനിരപ്പിൻ്റെ പരിമിധി കാരണം മംഗലശ്ശേരിയിൽ നടത്തിയ രീതിയിലുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് താൽകാലികമായി മണൽ നിക്ഷേപ്പിക്കുകയും പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് മണൽ എടുത്ത് മാറ്റുന്ന രീതിയിൽ പ്രവൃത്തി നടത്താൻ തീരുമാനിച്ചത്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെൽ ആണ് പ്രവൃത്തികളുടെ നിർവഹണ ഏജൻസി എന്നിരിക്കെ സ്വകാര്യ വ്യക്തികൾക്ക് വേണ്ടിയാണ് ഇത്തരം പ്രവൃത്തി നടത്തുന്നത് എന്ന നിലയിൽ ചിലർ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. കല്യാശ്ശേരി മണ്ഡലത്തിൽ മലനാട് - മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 40 കോടി രൂപയുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. പട്ടുവം, മുതുകുട, തെക്കുമ്പാട്, മടക്കര, താവം, മാട്ടൂൽ നോർത്ത്, മാട്ടൂൽ സൗത്ത്, വാടിക്കൽ, പഴങ്ങോട്, മുട്ടിൽ ഉൾപ്പടെ 10 ബോട്ട് ടെർമിനലിൻ്റെ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. ഇതോടൊപ്പം മംഗലശ്ശേരി, പഴയങ്ങാടി ബോട്ട് റെയ്സ് പവലിയൻ, ഫ്ലോട്ടിംസ് റസ്റ്റോറൻ്റ്, കോട്ടക്കീൽ കടവിലെ ഫുഡ് കോർട്ട്, ഏറുമാടം, തെക്കുമ്പാട് ടൂറിസം പദ്ധതി ഉൾപ്പടെയുള്ള പദ്ധതിയുടെ ഭാഗമാണ്. കല്യാശ്ശേരിയെ ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമാക്കുന്നതിനുള്ള പ്രവൃത്തനങ്ങൾ പുരോഗമിക്കുകയാണ്. ടൂറിസം വികസനത്തിൻ്റെ പുതിയ സാധ്യതകൾ തുറക്കുന്ന പ്രസ്തുത പദ്ധതികൾ ഇല്ലാതാക്കാനുള്ള ചില തൽപരകക്ഷികളുടെ ബോധപൂർവ്വമായ നീക്കമായിരുന്നു ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ എന്നും എം വിജിൻ എം എൽ എ പറഞ്ഞൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85426/boat-raid-gallery)