---
title: "കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ ആയി കെ എസ് റിയാസിനെ തെരഞ്ഞെടുത്തു"
english_title: "k s riyas"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85424/k-s-riyas"
published_at: "2022-12-15T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b1c5f70599_news-card.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ ആയി കെ എസ് റിയാസിനെ തെരഞ്ഞെടുത്തു

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ ആയി കെ എസ് റിയാസിനെ തെരഞ്ഞെടുത്തു. നിലവിൽ തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ടും യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ടുമാണ് കോഴിക്കോട് വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിലാണ് തെരഞ്ഞെടുത്തത്. 

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന ട്രഷറർ ആയി കെ എസ് റിയാസിനെ തെരഞ്ഞെടുത്തു. നിലവിൽ തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ടും യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ടുമാണ് കോഴിക്കോട് വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിലാണ് തെരഞ്ഞെടുത്തത്. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന കൗൺസിൽ യോഗവും 2022- 24 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബാങ്ക് റോഡിലുള്ള വ്യാപാരഭവനിൽ വെച്ച് ചേർന്നു. അന്തരിച്ച സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്റെ പേരിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര ഉദ്ഘാടന കർമ്മം നിർവഹിച്ചതിനു ശേഷം പ്രഖ്യാപിച്ചു. യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡണ്ട് ജോജിൻ ടി ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് സ്വാഗതം ആശംസിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന ട്രഷറർ എം കെ തോമസ്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ ഷാജഹാൻ കെ വി, അബ്ദുൽ ഹമീദ് കെ കെ, വാസുദേവൻ കെ, അഹമ്മദ് ശരീഫ്, സംസ്ഥാന സെക്രട്ടറിമാരായ എസ് ദേവരാജൻ, പി കെ ബാപ്പു ഹാജി, ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ ജെ റിയാസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ്, ട്രഷറർ വി സുനിൽകുമാർ, വനിതാ വിങ്ങ് ജില്ലാ പ്രസിഡണ്ട് സരസ്വതി താമരശ്ശേരി, ജനറൽ സെക്രട്ടറി വിജയലക്ഷ്മി നമ്പ്യാർ പേരാമ്പ്ര എന്നിവർ സംസാരിച്ചു. യൂത്ത് വിങ്ങ് സംസ്ഥാന ഭാരവാഹികളായി പ്രസിഡന്റ് സലിം രാമനാട്ടുകര, ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ, ട്രഷറർ കെ എസ് റിയാസ്, വർക്കിംഗ് പ്രസിഡണ്ടുമാർ സുനീർ ഇസ്മായിൽ, വൈസ് പ്രസിഡണ്ടുമാർ സുധീർ ചോയ്സ്, തങ്കം എ രാജൻ, വിഎസ് ഷജീർ,അബി എംകെ, ജിന്റു കുര്യൻ, നിഷാദ് കെ എസ്, ബിജുമോൻ ജോസ്, സെക്രട്ടറിമാർ സത്യകുമാർ കെ, സന്തോഷ് കുമാർ, പിയുഷ് പി, പ്രദീപ് ജോസ്, താജുദ്ദീൻ ഉറുമാഞ്ചേരി, സുരേഷ് കുമാർ. രക്ഷാധികാരി ജോജിൻ ടി ജോയ്, മനാഫ് കാപ്പാട് എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85424/k-s-riyas)