---
title: "ഭാര്യയെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു : ഭർത്താവിനെതിരെ നരഹത്യ ശ്രമത്തിനു കേസെടുത്തു റിമാൻഡ് ചെയ്തു"
english_title: "A case of attempted murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85390/a-case-of-attempted-murder"
published_at: "2022-12-15T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ae43d0ad22_cm.jpg"
keywords: []
---

# ഭാര്യയെ പിച്ചാത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു : ഭർത്താവിനെതിരെ നരഹത്യ ശ്രമത്തിനു കേസെടുത്തു റിമാൻഡ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: ഭാ**ര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. ആന്തൂര്‍ തളിയില്‍ കണ്ടന്‍ചിറക്കല്‍ ലാലേഷിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 13 ന് വൈകുന്നേരം ഏഴിന് ഭാര്യ സജിനിയെ കത്തിവാളിന്റെ പിടികൊണ്ട് കൈക്ക് അടിക്കുകയും പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്. നരഹത്യാശ്രമത്തിന് കേസെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

## Article Content

**തളിപ്പറമ്പ്: ഭാ**ര്യയെ പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് റിമാന്‍ഡില്‍. ആന്തൂര്‍ തളിയില്‍ കണ്ടന്‍ചിറക്കല്‍ ലാലേഷിനെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. 13 ന് വൈകുന്നേരം ഏഴിന് ഭാര്യ സജിനിയെ കത്തിവാളിന്റെ പിടികൊണ്ട് കൈക്ക് അടിക്കുകയും പിച്ചാത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് അറസ്റ്റ്. നരഹത്യാശ്രമത്തിന് കേസെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85390/a-case-of-attempted-murder)