---
title: "പ്രവർത്തകർക്കിടയിൽ വിഭാഗീയത പ്രചരിപ്പിച്ച 5 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുസ്ലിം ലീഗ്"
english_title: "Muslim League has expelled 5 people "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85370/muslim-league-has-expelled-5-people"
published_at: "2022-12-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639acc01ce4a9_flag.jpg"
keywords: []
---

# പ്രവർത്തകർക്കിടയിൽ വിഭാഗീയത പ്രചരിപ്പിച്ച 5 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി മുസ്ലിം ലീഗ്

> **Lead Summary:** **കണ്ണൂർ: ** നിലവിലെ ജില്ലാ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചരണം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.മുസ്ലിംലീഗ ്പ്രവർത്തകർക്കിടയിൽ വിഭാഗീയത പ്രചരിപ്പിക്കുകയും പാർട്ടിനേതാക്കളെയും ഘടകങ്ങളെയും അവമതിക്കുകയും ചെയ്യുന്ന വിധത്തിൽ ലീഗ് വോയിസ്, കണ്ണൂർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടക്കുന്നപ്രചരണപ്രവർത്തനങ്ങൾക്ക് എതിരെ നേരത്തെ തന്നെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ്നൽകിയിരുന്നു. അത്തരം അപവാദങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടിപ്രവർത്തകന്മാർ അംഗങ്ങൾ ആയിട്ടുള്ള ഗ്രൂപ്പുകൾ പിരിച്ചുവിടുകയും പാർട്ടി പ്രവർത്തകന്മാർ അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ജില്ലാ നേതൃത്വം പറയുന്നു.എന്നാൽ ഈ തീരുമാനത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളെയും, കമ്മിറ്റിയെ ഒന്നടങ്കവു ംഇതേ ഗ്രൂപ്പിലൂടെ നിരന്തരം അപഹസിച്ചുകൊണ്ടിരിക്കുന്ന നടപടി തുടരുന്നതിനാലാണ് പാർട്ടി നടപടി സ്വീകരിച്ചത്. ഇതിന്റെഅടിസ്ഥാനത്തിൽ ഇതിന് നേതൃത്വം നൽകുന്ന വാട്സ് ആപ്പ്ഗ്രൂപ്പ് അഡ്‌മിനും ഷാർജ കെഎംസിസി ഇരിക്കൂർ മണ്ഡലം സെക്രട്ടറിയുമായ നസീർ തേർളായി, കെ പി താജുദ്ദീൻ (നടുവിൽ ), കെ ഉമർ ഫാറൂഖ് (വെള്ളിക്കീൽ ),കുട്ടി കപ്പാലം (തളിപ്പറമ്പ്), ടി പി സിയാദ് (കുപ്പം) എന്നിവരുടെ പാർട്ടിഅംഗത്വം റദ്ദ ്ചെയ്യുന്നതിന് ജില്ലാ പ്രസിഡന്റ് സ്വീകരിച്ച നടപടി യോഗം ഐകകണ്‌ഠ്യേന അംഗീകരിക്കുകയും തുടർനടപടികൾക്ക് സംസ്ഥാനകമ്മിറ്റിയോട് ശുപാർശയും ചെയ്തു. ഇവർ നേതൃത്വം നൽകുന്ന വാട്സാപ്പ് ഗ്രൂപ്പ് പാർട്ടി വിരുദ്ധഗ്രൂപ്പാണെന്ന സന്ദേശം പ്രവർത്തകരിലെത്തിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: ** നിലവിലെ ജില്ലാ നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ പ്രചരണം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.മുസ്ലിംലീഗ ്പ്രവർത്തകർക്കിടയിൽ വിഭാഗീയത പ്രചരിപ്പിക്കുകയും പാർട്ടിനേതാക്കളെയും ഘടകങ്ങളെയും അവമതിക്കുകയും ചെയ്യുന്ന വിധത്തിൽ ലീഗ് വോയിസ്, കണ്ണൂർ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടക്കുന്നപ്രചരണപ്രവർത്തനങ്ങൾക്ക് എതിരെ നേരത്തെ തന്നെ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുന്നറിയിപ്പ്നൽകിയിരുന്നു. അത്തരം അപവാദങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടിപ്രവർത്തകന്മാർ അംഗങ്ങൾ ആയിട്ടുള്ള ഗ്രൂപ്പുകൾ പിരിച്ചുവിടുകയും പാർട്ടി പ്രവർത്തകന്മാർ അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ജില്ലാ നേതൃത്വം പറയുന്നു.എന്നാൽ ഈ തീരുമാനത്തെ പോലും വെല്ലുവിളിച്ചുകൊണ്ട് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളെയും, കമ്മിറ്റിയെ ഒന്നടങ്കവു ംഇതേ ഗ്രൂപ്പിലൂടെ നിരന്തരം അപഹസിച്ചുകൊണ്ടിരിക്കുന്ന നടപടി തുടരുന്നതിനാലാണ് പാർട്ടി നടപടി സ്വീകരിച്ചത്. ഇതിന്റെഅടിസ്ഥാനത്തിൽ ഇതിന് നേതൃത്വം നൽകുന്ന വാട്സ് ആപ്പ്ഗ്രൂപ്പ് അഡ്‌മിനും ഷാർജ കെഎംസിസി ഇരിക്കൂർ മണ്ഡലം സെക്രട്ടറിയുമായ നസീർ തേർളായി, കെ പി താജുദ്ദീൻ (നടുവിൽ ), കെ ഉമർ ഫാറൂഖ് (വെള്ളിക്കീൽ ),കുട്ടി കപ്പാലം (തളിപ്പറമ്പ്), ടി പി സിയാദ് (കുപ്പം) എന്നിവരുടെ പാർട്ടിഅംഗത്വം റദ്ദ ്ചെയ്യുന്നതിന് ജില്ലാ പ്രസിഡന്റ് സ്വീകരിച്ച നടപടി യോഗം ഐകകണ്‌ഠ്യേന അംഗീകരിക്കുകയും തുടർനടപടികൾക്ക് സംസ്ഥാനകമ്മിറ്റിയോട് ശുപാർശയും ചെയ്തു. ഇവർ നേതൃത്വം നൽകുന്ന വാട്സാപ്പ് ഗ്രൂപ്പ് പാർട്ടി വിരുദ്ധഗ്രൂപ്പാണെന്ന സന്ദേശം പ്രവർത്തകരിലെത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85370/muslim-league-has-expelled-5-people)