---
title: "കോക്കനട്ട് കോംപ്ലക്സ് സംഘാടകസമിതി സിപിഎം കമ്മിറ്റിയാക്കി മാറ്റി: കോൺഗ്രസ് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കില്ല"
english_title: "coconut complex"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85343/coconut-complex"
published_at: "2022-12-15T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ab5a988385_vac.jpg"
keywords: []
---

# കോക്കനട്ട് കോംപ്ലക്സ് സംഘാടകസമിതി സിപിഎം കമ്മിറ്റിയാക്കി മാറ്റി: കോൺഗ്രസ് ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കില്ല

> **Lead Summary:** **കണ്ണപുരം :** സംസ്ഥാന സർക്കാർ സ്ഥാപനമായ കെസിസിപിഎല്ലിന്റെ കണ്ണപുരം യൂണിറ്റിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിനായി രൂപികരിച്ച സംഘാടകസമിതി സിപിഎംകമ്മിറ്റിയാക്കി മാറ്റിയതായി പരാതി. ഡിസംബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി വിജയിപ്പിക്കുവാനാണ് സംഘാടകസമിതി രൂപികരിച്ചത്. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെ ഉൾപ്പെടുത്തി രൂപീകരിക്കേണ്ട സമിതിയിലാണ് സി.പി.എം നേതാക്കളെ കുത്തി നിറച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സംഘാടകസമിതിയുടെ ജനറൽ കമ്മിറ്റി , സബ് കമ്മിറ്റികൾ എന്നിവയുടെ ഒരു ഡസനോളം ഭാരവാഹികളുടെ കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ എവിടെയും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനുമുമ്പും കെസിസിപി സെല്ലിന്റെ ഉദ്ഘാടനപരിപാടികളിൽ വിവിധ രാഷ്ട്രീയകക്ഷി ഭാരവാഹികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരനും കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ടും പറഞ്ഞു. സർക്കാർസ്ഥാപനത്തിന്റെ ചടങ്ങുകളിൽ ഏകാധിപത്യ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

## Article Content

**കണ്ണപുരം :** സംസ്ഥാന സർക്കാർ സ്ഥാപനമായ കെസിസിപിഎല്ലിന്റെ കണ്ണപുരം യൂണിറ്റിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കോക്കനട്ട് ആന്റ് ഫ്രൂട്ട് പ്രോസസിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടന പരിപാടിയുടെ നടത്തിപ്പിനായി രൂപികരിച്ച സംഘാടകസമിതി സിപിഎംകമ്മിറ്റിയാക്കി മാറ്റിയതായി പരാതി. ഡിസംബർ 24 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടി വിജയിപ്പിക്കുവാനാണ് സംഘാടകസമിതി രൂപികരിച്ചത്. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളെ ഉൾപ്പെടുത്തി രൂപീകരിക്കേണ്ട സമിതിയിലാണ് സി.പി.എം നേതാക്കളെ കുത്തി നിറച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സംഘാടകസമിതിയുടെ ജനറൽ കമ്മിറ്റി , സബ് കമ്മിറ്റികൾ എന്നിവയുടെ ഒരു ഡസനോളം ഭാരവാഹികളുടെ കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ എവിടെയും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനുമുമ്പും കെസിസിപി സെല്ലിന്റെ ഉദ്ഘാടനപരിപാടികളിൽ വിവിധ രാഷ്ട്രീയകക്ഷി ഭാരവാഹികളെ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാപ്പാടൻ ശശിധരനും കണ്ണപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ടും പറഞ്ഞു. സർക്കാർസ്ഥാപനത്തിന്റെ ചടങ്ങുകളിൽ ഏകാധിപത്യ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85343/coconut-complex)