---
title: "കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും"
english_title: "kallyassery block"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85311/kallyassery-block"
published_at: "2022-12-15T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639a9d33a921b_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിലാക്കും

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ മാടായി ബിആർസി യിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിലെ റോഡ്സ്, കെ ആർ എഫ് ബി, ബ്രിഡ്ജസ്, ബിൽഡിംഗ്സ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, കെ എസ് ടി പി വിഭാഗം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വണ്ണാത്തിക്കാവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് ടാറിംഗ് പ്രവൃത്തി പുരോഗമിക്കുകയാണ്. പാലം പ്രവൃത്തി നേരത്തെ പൂർത്തികരിച്ചിരുന്നു. ഡിസബറിൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാകും. പഴയങ്ങാടി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ നടത്താനും തീരുമാനിച്ചു. വെങ്ങര റയിൽവേ മേൽപ്പാലം പ്രവൃത്തി പുരോഗമിക്കുകയാണ് പട്ടുവം കാവിൻ മുനമ്പ് പാലത്തിൻ്റെ ഇൻവെസ്റ്റിക്കേഷൻ പൂർത്തിയായി. റിപ്പോർട്ട് ഡിസൈൻ വിഭാഗത്തിന് കൈമാറി. മൂലക്കീൽക്കടവ് പാലത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയിലാണ്. പഴയങ്ങാടി താലൂക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം, പാണപ്പുഴ ഗവ എൽ പി സ്കൂൾ, ചെറുവച്ചേരി ഗവ എൽ പി സ്കൂൾ, പുറച്ചേരി യു പി സ്കൂൾ കൊട്ടില ഗവ ഹയർ സെക്കൻ്ററി, മടക്കര ഗവ വെൽഫയർ എൽ പി, കല്യാശ്ശേരി പോളി, നെരുവമ്പ്രം, പട്ടുവം ഐഎച്ച്ആർഡി എന്നീ കെട്ടിടങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. വെങ്ങര പട്ടികജാതി ഐ ടി ഐ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടത്താനും തീരുമാനിച്ചു. പിലാത്തറ ഗവ ഇൻസ്റ്റിറ്റ്യൂട്ട് പാര മെഡിക്കൽ സയൻസ് കെട്ടിടം, പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വിവിധ പ്രവൃത്തികൾ, പരിയാരം ഗവ ആയൂർവേദ കോളേജ് ഐ & ഇ എൻ ടി ആശുപത്രി കെട്ടിടം പട്ടുവം കയ്യംതടം റോഡ്, പൊന്നുരുക്കിപ്പാറ - കാരകുണ്ട് - മഠം തട്ട് റോഡ്, പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപരിതലം മിനുക്കൽ എന്നിവയുടെ ടെൻ്റർ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. കുപ്പം മുതുകുട പാറമ്മേൽ കടവ് കാവുങ്കൽ റോഡ് നടപടികൾ പുരോഗമിക്കുകയാണ്. ഇരിണാവ് മടക്കര റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. കുപ്പം ചുടല പാണപ്പുഴ എടക്കോം റോഡിൻ്റെ രണ്ടാം ഘട്ട ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. മാട്ടൂൽ -മടക്കര റോഡ് പ്രവൃത്തി ഡിസംബറിൽ പൂർത്തികരിക്കും രാമപുരം വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന് നൽകാനുളള ടെൻറർ നടപടി പൂർത്തിയായി. അടുത്ത ദിവസം എഗ്രിമെൻ്റ് വെക്കും. യോഗത്തിൽ കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ ഷിബു കൃഷ്ണ രാജ് (എക്സി എഞ്ചിനിയർ, കെ.ആർ എഫ് ബി പി എം യു ), എക്സിക്യൂട്ടീവ് എഞ്ചിനിയർ ജഗദീഷ് എം (റോഡ്സ്), അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ കെ.എം ഹരീഷ് (പാലം വിഭാഗം), മനോജ് കുമാർ കെ വി (കെആർ എഫ് ബി ), രാം കിഷോർ പി, പ്രവീൺ കെ ( റോഡ് വിഭാഗം), ആശിഷ് കുമാർ കെ (കെഎസ്ടിപി), സവിത സി (കെട്ടിടവിഭാഗം), ജ്യോതി ജി എസ് (പാലം വിഭാഗം), ടോമി തോമസ് (ഇലക്ട്രാണിക്സ് വിഭാഗം) എന്നിവർ സംസാരിച്ചു.

## Article Content

കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ മാടായി ബിആർസി യിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിലെ റോഡ്സ്, കെ ആർ എഫ് ബി, ബ്രിഡ്ജസ്, ബിൽഡിംഗ്സ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, കെ എസ് ടി പി വിഭാഗം ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വണ്ണാത്തിക്കാവ് പാലത്തിൻ്റെ അപ്രോച്ച് റോഡ് ടാറിംഗ് പ്രവൃത്തി പുരോഗമിക്കുകയാണ്. പാലം പ്രവൃത്തി നേരത്തെ പൂർത്തികരിച്ചിരുന്നു. ഡിസബറിൽ മുഴുവൻ പ്രവൃത്തികളും പൂർത്തിയാകും. പഴയങ്ങാടി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനം ജനുവരിയിൽ നടത്താനും തീരുമാനിച്ചു. വെങ്ങര റയിൽവേ മേൽപ്പാലം പ്രവൃത്തി പുരോഗമിക്കുകയാണ് പട്ടുവം കാവിൻ മുനമ്പ് പാലത്തിൻ്റെ ഇൻവെസ്റ്റിക്കേഷൻ പൂർത്തിയായി. റിപ്പോർട്ട് ഡിസൈൻ വിഭാഗത്തിന് കൈമാറി. മൂലക്കീൽക്കടവ് പാലത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയിലാണ്. പഴയങ്ങാടി താലൂക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം, പാണപ്പുഴ ഗവ എൽ പി സ്കൂൾ, ചെറുവച്ചേരി ഗവ എൽ പി സ്കൂൾ, പുറച്ചേരി യു പി സ്കൂൾ കൊട്ടില ഗവ ഹയർ സെക്കൻ്ററി, മടക്കര ഗവ വെൽഫയർ എൽ പി, കല്യാശ്ശേരി പോളി, നെരുവമ്പ്രം, പട്ടുവം ഐഎച്ച്ആർഡി എന്നീ കെട്ടിടങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും യോഗം വിലയിരുത്തി. വെങ്ങര പട്ടികജാതി ഐ ടി ഐ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടത്താനും തീരുമാനിച്ചു. പിലാത്തറ ഗവ ഇൻസ്റ്റിറ്റ്യൂട്ട് പാര മെഡിക്കൽ സയൻസ് കെട്ടിടം, പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് വിവിധ പ്രവൃത്തികൾ, പരിയാരം ഗവ ആയൂർവേദ കോളേജ് ഐ & ഇ എൻ ടി ആശുപത്രി കെട്ടിടം പട്ടുവം കയ്യംതടം റോഡ്, പൊന്നുരുക്കിപ്പാറ - കാരകുണ്ട് - മഠം തട്ട് റോഡ്, പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ് ഉപരിതലം മിനുക്കൽ എന്നിവയുടെ ടെൻ്റർ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. കുപ്പം മുതുകുട പാറമ്മേൽ കടവ് കാവുങ്കൽ റോഡ് നടപടികൾ പുരോഗമിക്കുകയാണ്. ഇരിണാവ് മടക്കര റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കും. കുപ്പം ചുടല പാണപ്പുഴ എടക്കോം റോഡിൻ്റെ രണ്ടാം ഘട്ട ടാറിംഗ് പ്രവൃത്തി ആരംഭിച്ചു. മാട്ടൂൽ -മടക്കര റോഡ് പ്രവൃത്തി ഡിസംബറിൽ പൂർത്തികരിക്കും രാമപുരം വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന് നൽകാനുളള ടെൻറർ നടപടി പൂർത്തിയായി. അടുത്ത ദിവസം എഗ്രിമെൻ്റ് വെക്കും. യോഗത്തിൽ കല്യാശ്ശേരി മണ്ഡലം പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ മോണിറ്ററിംഗ് കമ്മിറ്റി നോഡൽ ഓഫീസർ ഷിബു കൃഷ്ണ രാജ് (എക്സി എഞ്ചിനിയർ, കെ.ആർ എഫ് ബി പി എം യു ), എക്സിക്യൂട്ടീവ് എഞ്ചിനിയർ ജഗദീഷ് എം (റോഡ്സ്), അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ കെ.എം ഹരീഷ് (പാലം വിഭാഗം), മനോജ് കുമാർ കെ വി (കെആർ എഫ് ബി ), രാം കിഷോർ പി, പ്രവീൺ കെ ( റോഡ് വിഭാഗം), ആശിഷ് കുമാർ കെ (കെഎസ്ടിപി), സവിത സി (കെട്ടിടവിഭാഗം), ജ്യോതി ജി എസ് (പാലം വിഭാഗം), ടോമി തോമസ് (ഇലക്ട്രാണിക്സ് വിഭാഗം) എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85311/kallyassery-block)