---
title: "തളിപ്പറമ്പ മെയിൻറോഡിലെ വ്യാപാര സ്ഥാപനമായ അക്ബർ ട്രേഡേഴ്സിൽ തീ പിടുത്തം;  ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "akbar traders"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85293/akbar-traders"
published_at: "2022-12-15T06:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639a816a3d013_IMG-20221215-WA0019.jpg"
keywords: []
---

# തളിപ്പറമ്പ മെയിൻറോഡിലെ വ്യാപാര സ്ഥാപനമായ അക്ബർ ട്രേഡേഴ്സിൽ തീ പിടുത്തം;  ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** തളിപ്പറമ്പ മെയിൻറോഡിലെ വ്യാപാര സ്ഥാപനമായ അക്ബർ ട്രേഡേഴ്സിൽ തീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം.

## Article Content

തളിപ്പറമ്പ മെയിൻറോഡിലെ വ്യാപാര സ്ഥാപനമായ അക്ബർ ട്രേഡേഴ്സിൽ തീ പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം.

ഏഴാംമൈലിലെ ഷാഫിയുടെ ഉടമസ്ഥതയിലുള്ളതാണ് അക്ബര്‍ ട്രേഡേഴ്‌സ്.ഇന്ന് അർദ്ധരാത്രി 12 മണിയോടെയായിരുന്നു സംഭവം.

ഫയർഫോഴ്സ്, പോലീസ് പൗരപ്രമുഖർ വ്യപാരി നേതാക്കൾ,നാട്ടുകാർ എന്നിവരുടെ കൃത്യമായ ഇടപ്പെടലുകൾ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

തീ പിടിച്ച സ്ഥാപനത്തിൻ്റെ തൊട്ടടുത്ത സ്ഥാപനം വെടിമരുന്ന് വിൽപ്പന നടത്തുന്ന cp മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്തയിൽ ഉള്ള ഉമ്മർ ഫയർ വർക്കേഴ്സാണ്.ഇവിടെ കൃസ്തുമസ്-ന്യൂഇയര്‍-ഫുട്‌ബോള്‍ ആഘോഷങ്ങള്‍ക്കായി വലിയതോതില്‍ പടക്കങ്ങള്‍ സംഭരിച്ചിരുന്നു. തീ പടര്‍ന്നതോടെ പടക്കക്കടയുടെ പൂട്ട് തകര്‍ത്ത് സ്റ്റോക്ക് ചെയ്ത സാധനങ്ങളെല്ലാം സുരക്ഷിതമായി മാറ്റിയത് കാരണം നഗരം വലിയ തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.

  തളിപ്പറമ്പ, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള 4 ഫയർ യൂനിറ്റ് 4 മണിക്കൂർ എടുത്താണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85293/akbar-traders)