---
title: "റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "accident at riyad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85207/accident-at-riyad"
published_at: "2022-12-14T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399aacce319a_vac.jpg"
keywords: []
---

# റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **മട്ടന്നൂര്‍:** സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മട്ടന്നൂര്‍ ചാലോട് സ്വദേശി കെകെ അനീഷ് കുമാറിന്റെ ആക്‌സ്മിക വിയോഗത്തില നടുങ്ങി ചാലോട് ഗ്രാമം. പത്തുമാസം മുന്‍പാണ് ചാലോടില്‍ സജീവ സാന്നിധ്യമായിരുന്ന അനീഷ് കുമാര്‍ ഗള്‍ഫിലേക്ക് പോയത്. നദീം ഖുറൈസ് റോഡില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് അനീഷ് മരിച്ചത്. അനീഷ് ഓടിച്ചിരുന്ന ട്രെയിലറും മറ്റൊരു ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചാലോടില്‍ പിക് അപ്പ് വാന്‍ ഡ്രൈവറായിരുന്ന അനീഷ് എട്ട് മാസം മുന്നെയാണ് സൗദിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. പിതാവ് കെകെ നാരായണന്‍ മരണപെട്ട് ഒരു മാസം തികയുന്നതിന് മുന്‍പെയുണ്ടായ അനീഷിന്റെ വിയോഗം കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

## Article Content

**മട്ടന്നൂര്‍:** സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മട്ടന്നൂര്‍ ചാലോട് സ്വദേശി കെകെ അനീഷ് കുമാറിന്റെ ആക്‌സ്മിക വിയോഗത്തില നടുങ്ങി ചാലോട് ഗ്രാമം. പത്തുമാസം മുന്‍പാണ് ചാലോടില്‍ സജീവ സാന്നിധ്യമായിരുന്ന അനീഷ് കുമാര്‍ ഗള്‍ഫിലേക്ക് പോയത്. നദീം ഖുറൈസ് റോഡില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിന് പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് അനീഷ് മരിച്ചത്. അനീഷ് ഓടിച്ചിരുന്ന ട്രെയിലറും മറ്റൊരു ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചാലോടില്‍ പിക് അപ്പ് വാന്‍ ഡ്രൈവറായിരുന്ന അനീഷ് എട്ട് മാസം മുന്നെയാണ് സൗദിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. പിതാവ് കെകെ നാരായണന്‍ മരണപെട്ട് ഒരു മാസം തികയുന്നതിന് മുന്‍പെയുണ്ടായ അനീഷിന്റെ വിയോഗം കുടുംബത്തെയാകെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85207/accident-at-riyad)