---
title: ""യുക്തി ഭദ്രമായിരുന്നു അവന്റെ മറുപടികൾ, വിശ്വാസപൂർണ്ണമായിരുന്നു അവന്റെ ചിന്തകൾ, ആത്മീയതയായിരുന്നു അവന്റെ കരുത്ത്": മിഫ്സാലുവിനെ കുറിച്ച് പിതാവ് ഫസൽ റഹ്മാൻ"
english_title: "father of misfalu rahman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/85115/father-of-misfalu-rahman"
published_at: "2022-12-14T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63996ceea9714_IMG-20221214-WA0054.jpg"
keywords: []
---

# "യുക്തി ഭദ്രമായിരുന്നു അവന്റെ മറുപടികൾ, വിശ്വാസപൂർണ്ണമായിരുന്നു അവന്റെ ചിന്തകൾ, ആത്മീയതയായിരുന്നു അവന്റെ കരുത്ത്": മിഫ്സാലുവിനെ കുറിച്ച് പിതാവ് ഫസൽ റഹ്മാൻ

> **Lead Summary:** > "യുക്തി ഭദ്രമായിരുന്നു അവന്റെ മറുപടികൾ, വിശ്വാസപൂർണ്ണമായിരുന്നു അവന്റെ ചിന്തകൾ, ആത്മീയതയായിരുന്നു അവന്റെ കരുത്ത്": മിഫ്സാലുവിനെ കുറിച്ച് പറയുമ്പോൾ പിതാവ് ഫസൽ റഹ്മാന്റെ വാക്കുകളിൽ ഇടർച്ചയുണ്ടായെങ്കിലും അദ്ദേഹം അഭിമാനത്തോടെ മകനെക്കുറിച്ച് സംസാരിച്ചു. അപൂർണ്ണതകൾ പലപ്പോഴും നാം അംഗീകരിച്ചേ മതിയാകൂ...മിസ്ഫാൽ എന്നാൽ ശെരിയും തെറ്റും വേർതിരിക്കുന്നവൻ എന്നാണ് അർഥം. അറിഞ്ഞു കൊണ്ടല്ല താൻ ആ പേര് മകന് ഇട്ടതെങ്കിലും പേര് അന്വർത്തമാക്കുന്നതായിരുന്നു മിസ്ഫാലിന്റെ ജീവിതം എന്ന് പറയുന്ന പിതാവ് ഫസൽ റഹ്മാന്റെ ഇടറുന്ന വാക്കുകൾക്ക് മുമ്പിൽ നിസ്സഹായരായിരുന്നു കേൾവിക്കാർ. ജീവിതത്തില്‍ ഒരു ചെറിയ കളവുപോലും പറയാതിരുന്ന മകന്‍ എന്റെയും കുടുംബത്തിന്റെയും അഭിമാനമാണെന്ന് പിതാവ് പറഞ്ഞു. എല്ലായ്‌പ്പോഴും ഏറ്റവും കുറഞ്ഞ മാര്‍ക്ക് നേടുന്ന കുറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ സുഹൃത്തുക്കളായി ചേര്‍ത്തു നിര്‍തുകയും ചെയ്യുന്ന മിസ്ഫാലിന്റെ രീതി അവന്റെ മാതാപിതാക്കൾ വളർത്തിയെടുത്തല്ലെന്നും സ്വയം അവനിലുണ്ടായ ഗുണമാണെന്നും അദ്ദേഹം മകനെ കുറിച് പറയുന്നു. പാലായിൽ നിന്ന് മിസ്ഫാലുവിന്റെ ഒരു സുഹൃത്ത് അവന്റെ ഖബറിടത്തിൽ പോയി പൊട്ടിക്കരഞ്ഞു അവിടെ നിന്ന് വരാൻ വിസമ്മതിച്ച കാര്യം അദ്ദേഹം വേദനയോടെ ഓർക്കുന്നു. എൻട്രൻസ് പരിശീലനത്തിന് പോയപ്പോൾ പാലായിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത്, ഹോസ്റ്റലിൽ എന്തോ പ്രശ്നം സംഭവിച്ചപ്പോൾ എല്ലാവരും അവനെ ഒറ്റപ്പെടുത്തിയപ്പോൾ മിസ്ഫാലു മാത്രം അവനെ ചേർത്തുനിർത്തി. സിവില്‍സര്‍വീസ് സ്വപ്നം കണ്ട മിഫ്‌സലു തന്റെ ഉപദേശത്തെ തുടര്‍ന്നാണ് എം.ബി.ബിഎസിന് ചേര്‍ന്നതെന്നും ലക്ഷ്യം അപ്പോഴും സിവില്‍ സര്‍വീസ് തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പും മിഫ്‌സലു നടത്തിവരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു. പ്രസംഗത്തിന് മുമ്പ് തന്റെ വാക്കുകള്‍ എവിടെയെങ്കിലും മുറിഞ്ഞുപോയാല്‍ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞിരുന്നുവെങ്കിലും അവസാനനിമിഷം വരെ അദ്ദേഹം പതറാതെ സദസിനെ അഭിമുഖീകരിച്ചു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ ഇന്നലെ രാവിലെ നടന്ന അനുശോചനയോഗം വികാര നിര്‍ഭരമായിരുന്നു. കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ആ വേദിയിലും സദസ്സിലും ആരും ഉണ്ടായില്ല. പിതാവ് ഫസല്‍ റഹ്മാനും മാതാവ് മുംതാസും സഹോദരങ്ങളും പങ്കെടുത്ത അനുശോചനയോഗത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എസ്.പ്രതാപ്, ഡോ.എ.കെ.ജയശ്രീ, ഡോ.എസ്.രാജീവ്, ഡോ.കെ.സുദീപ്, ഡോ.എസ്.എം.സരീന്‍, ഡോ.എസ്.അജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷാനിത്ത്, സ്റ്റുഡന്റ് റപ്രസന്റേറ്റീവ് നയീം, കായികവിഭാഗം മേധാവി ഡോ.പി.പി.ബിനീഷ്, ഡോ.പി.സജി, പി.ജി.സ്റ്റുഡന്റസ് പ്രതിനിധി ഡോ.അരുണ്‍, പി.ടി.എ ഭാരവാഹികള്‍, കോളേജിലെ മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

> "യുക്തി ഭദ്രമായിരുന്നു അവന്റെ മറുപടികൾ, വിശ്വാസപൂർണ്ണമായിരുന്നു അവന്റെ ചിന്തകൾ, ആത്മീയതയായിരുന്നു അവന്റെ കരുത്ത്": മിഫ്സാലുവിനെ കുറിച്ച് പറയുമ്പോൾ പിതാവ് ഫസൽ റഹ്മാന്റെ വാക്കുകളിൽ ഇടർച്ചയുണ്ടായെങ്കിലും അദ്ദേഹം അഭിമാനത്തോടെ മകനെക്കുറിച്ച് സംസാരിച്ചു. അപൂർണ്ണതകൾ പലപ്പോഴും നാം അംഗീകരിച്ചേ മതിയാകൂ...മിസ്ഫാൽ എന്നാൽ ശെരിയും തെറ്റും വേർതിരിക്കുന്നവൻ എന്നാണ് അർഥം. അറിഞ്ഞു കൊണ്ടല്ല താൻ ആ പേര് മകന് ഇട്ടതെങ്കിലും പേര് അന്വർത്തമാക്കുന്നതായിരുന്നു മിസ്ഫാലിന്റെ ജീവിതം എന്ന് പറയുന്ന പിതാവ് ഫസൽ റഹ്മാന്റെ ഇടറുന്ന വാക്കുകൾക്ക് മുമ്പിൽ നിസ്സഹായരായിരുന്നു കേൾവിക്കാർ. ജീവിതത്തില്‍ ഒരു ചെറിയ കളവുപോലും പറയാതിരുന്ന മകന്‍ എന്റെയും കുടുംബത്തിന്റെയും അഭിമാനമാണെന്ന് പിതാവ് പറഞ്ഞു. എല്ലായ്‌പ്പോഴും ഏറ്റവും കുറഞ്ഞ മാര്‍ക്ക് നേടുന്ന കുറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ സുഹൃത്തുക്കളായി ചേര്‍ത്തു നിര്‍തുകയും ചെയ്യുന്ന മിസ്ഫാലിന്റെ രീതി അവന്റെ മാതാപിതാക്കൾ വളർത്തിയെടുത്തല്ലെന്നും സ്വയം അവനിലുണ്ടായ ഗുണമാണെന്നും അദ്ദേഹം മകനെ കുറിച് പറയുന്നു. പാലായിൽ നിന്ന് മിസ്ഫാലുവിന്റെ ഒരു സുഹൃത്ത് അവന്റെ ഖബറിടത്തിൽ പോയി പൊട്ടിക്കരഞ്ഞു അവിടെ നിന്ന് വരാൻ വിസമ്മതിച്ച കാര്യം അദ്ദേഹം വേദനയോടെ ഓർക്കുന്നു. എൻട്രൻസ് പരിശീലനത്തിന് പോയപ്പോൾ പാലായിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത്, ഹോസ്റ്റലിൽ എന്തോ പ്രശ്നം സംഭവിച്ചപ്പോൾ എല്ലാവരും അവനെ ഒറ്റപ്പെടുത്തിയപ്പോൾ മിസ്ഫാലു മാത്രം അവനെ ചേർത്തുനിർത്തി. സിവില്‍സര്‍വീസ് സ്വപ്നം കണ്ട മിഫ്‌സലു തന്റെ ഉപദേശത്തെ തുടര്‍ന്നാണ് എം.ബി.ബിഎസിന് ചേര്‍ന്നതെന്നും ലക്ഷ്യം അപ്പോഴും സിവില്‍ സര്‍വീസ് തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള തയ്യാറെടുപ്പും മിഫ്‌സലു നടത്തിവരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു. പ്രസംഗത്തിന് മുമ്പ് തന്റെ വാക്കുകള്‍ എവിടെയെങ്കിലും മുറിഞ്ഞുപോയാല്‍ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞിരുന്നുവെങ്കിലും അവസാനനിമിഷം വരെ അദ്ദേഹം പതറാതെ സദസിനെ അഭിമുഖീകരിച്ചു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഹാളില്‍ ഇന്നലെ രാവിലെ നടന്ന അനുശോചനയോഗം വികാര നിര്‍ഭരമായിരുന്നു. കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ആ വേദിയിലും സദസ്സിലും ആരും ഉണ്ടായില്ല. പിതാവ് ഫസല്‍ റഹ്മാനും മാതാവ് മുംതാസും സഹോദരങ്ങളും പങ്കെടുത്ത അനുശോചനയോഗത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ഷീബ ദാമോദര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.എസ്.പ്രതാപ്, ഡോ.എ.കെ.ജയശ്രീ, ഡോ.എസ്.രാജീവ്, ഡോ.കെ.സുദീപ്, ഡോ.എസ്.എം.സരീന്‍, ഡോ.എസ്.അജിത്ത്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഷാനിത്ത്, സ്റ്റുഡന്റ് റപ്രസന്റേറ്റീവ് നയീം, കായികവിഭാഗം മേധാവി ഡോ.പി.പി.ബിനീഷ്, ഡോ.പി.സജി, പി.ജി.സ്റ്റുഡന്റസ് പ്രതിനിധി ഡോ.അരുണ്‍, പി.ടി.എ ഭാരവാഹികള്‍, കോളേജിലെ മറ്റ് സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/85115/father-of-misfalu-rahman)