---
title: "വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സ്ഥാപനത്തിലെ ഡ്രൈവറെ മര്‍ദ്ദിച്ച കേസിൽ ആറുപേര്‍ അറസ്റ്റില്‍"
english_title: "6 arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84992/6-arrested"
published_at: "2022-12-13T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398415aea9d6_DSC_7464_(1).JPG"
keywords: []
---

# വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സ്ഥാപനത്തിലെ ഡ്രൈവറെ മര്‍ദ്ദിച്ച കേസിൽ ആറുപേര്‍ അറസ്റ്റില്‍

> **Lead Summary:** **പയ്യന്നൂര്‍: **വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സ്ഥാപനത്തിലെ ഡ്രൈവറെ മര്‍ദ്ദിച്ച കേസിൽ ആറുപേര്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ഡ്രൈവര്‍ വെള്ളച്ചാല്‍ കൊടക്കാട് സ്വദേശി സരീഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് വെള്ളൂർ പാലത്തരയിലെ വട്ട്യന്റെ ഹൗസില്‍ ഉമേശന്‍,പുതുക്കാരന്‍ ഹൗസിൽ ധനേഷ്, മടയമ്പത്ത് ഹൗസില്‍ കലേഷ്, കെ.വി.അനൂപ്, ചെറുക്കിണിയന്‍ പ്രദീപന്‍,സുബ്രമണ്യൻ എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയതത്. വെള്ളൂര്‍ പാലത്തരയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ സോഫ കമ്പനിയിലാണ് നാലു ദിവസം മുമ്പ് രാത്രിയോടെ അക്രമം നടന്നത്.വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് ആറംഗസംഘം മാരകായുധങ്ങളുമായി അക്രമിച്ചതെന്നായിരുന്നു പോലീസിൽ നൽകിയ പരാതി. അക്രമത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ സരീഷ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

## Article Content

**പയ്യന്നൂര്‍: **വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സ്ഥാപനത്തിലെ ഡ്രൈവറെ മര്‍ദ്ദിച്ച കേസിൽ ആറുപേര്‍ അറസ്റ്റില്‍. സ്ഥാപനത്തിലെ ഡ്രൈവര്‍ വെള്ളച്ചാല്‍ കൊടക്കാട് സ്വദേശി സരീഷിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് വെള്ളൂർ പാലത്തരയിലെ വട്ട്യന്റെ ഹൗസില്‍ ഉമേശന്‍,പുതുക്കാരന്‍ ഹൗസിൽ ധനേഷ്, മടയമ്പത്ത് ഹൗസില്‍ കലേഷ്, കെ.വി.അനൂപ്, ചെറുക്കിണിയന്‍ പ്രദീപന്‍,സുബ്രമണ്യൻ എന്നിവരെ പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയതത്. വെള്ളൂര്‍ പാലത്തരയില്‍ പ്രവര്‍ത്തിക്കുന്ന മെട്രോ സോഫ കമ്പനിയിലാണ് നാലു ദിവസം മുമ്പ് രാത്രിയോടെ അക്രമം നടന്നത്.വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് ആറംഗസംഘം മാരകായുധങ്ങളുമായി അക്രമിച്ചതെന്നായിരുന്നു പോലീസിൽ നൽകിയ പരാതി. അക്രമത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ സരീഷ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84992/6-arrested)