---
title: "ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇനി ടെക്‌സ്റ്റ് മെസേജിനും 'വ്യൂ വണ്‍സ്'; പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്‌ആപ്പ്"
english_title: "view once updation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84987/view-once-updation"
published_at: "2022-12-13T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63983e749740e_vac.jpg"
keywords: []
---

# ചിത്രങ്ങള്‍ക്ക് മാത്രമല്ല ഇനി ടെക്‌സ്റ്റ് മെസേജിനും 'വ്യൂ വണ്‍സ്'; പുതിയ അപ്‌ഡേറ്റുമായി വാട്ട്സ്‌ആപ്പ്

> **Lead Summary:** ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്ട്സ്‌ആപ്പ്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ ഒരു അപ്‌ഡേറ്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ്. 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' എന്ന ഫീച്ചര്‍ ആണ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച്‌ ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത. പുതിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ് എന്നും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകും എന്നുമാണ് വിവരങ്ങള്‍.വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

## Article Content

ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് വാട്ട്സ്‌ആപ്പ്. ഇപ്പോഴിതാ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ ഒരു അപ്‌ഡേറ്റ് കൂടി അവതരിപ്പിച്ചിരിക്കുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്‌ആപ്പ്. 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' എന്ന ഫീച്ചര്‍ ആണ് ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ 'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച്‌ ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ സാധിക്കുന്നുണ്ട്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത. പുതിയ അപ്‌ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പ് എന്നും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകും എന്നുമാണ് വിവരങ്ങള്‍.വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'വ്യൂ വണ്‍സ് ടെക്‌സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വാട്‌സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84987/view-once-updation)