---
title: "തളിപ്പറമ്പ് മുനിസിപ്പൽ ബസ്റ്റാന്റ് കോംപ്ലക്സിൽ ഇലക്ട്രിക്കൽ ഫയർ പരിഭ്രാന്തി പരത്തി"
english_title: "electrical fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84944/electrical-fire"
published_at: "2022-12-13T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639816b58e338_vac.jpg"
keywords: []
---

# തളിപ്പറമ്പ് മുനിസിപ്പൽ ബസ്റ്റാന്റ് കോംപ്ലക്സിൽ ഇലക്ട്രിക്കൽ ഫയർ പരിഭ്രാന്തി പരത്തി

> **Lead Summary:** തളിപ്പറമ്പ് മുനിസിപ്പൽ ബസ്റ്റാന്റ് കോംപ്ലക്സിൽ ഇലക്ട്രിക്കൽ ഫയർ പരിഭ്രാന്തി പരത്തി. ഇന്നു രാവിലെ ആറരയോടെ തളിപ്പറമ്പ് മുനിസിപ്പൽ ബസ്റ്റാന്റ് കോംപ്ല ക്സിലെ ഏണി പടിക്ക് അടിയിൽ സ്ഥാപിച്ച മോട്ടോർ സ്റ്റാർട്ടർ കേബിൾ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചു കത്തിയതാണ് സംഭവം. വിവരം കിട്ടി ഉടൻ പാഞ്ഞെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ കെ യുടെ നേതൃത്വത്തിൽ ഉള്ള ഫയർ ആന്റ് റസ്ക്യൂ സംഘം വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ഫയർ ഓഫീസർമാരായ ഷജിൽ കുമാർ മിന്നാടൻ, സുധീഷ് . കെ.കെ., നവീൻ കുമാർ ഹോം ഗാർഡ് ചന്ദ്രൻ പീലേരി, തോമസ് മാത്യു എന്നിവരും പങ്കെടുത്തു

## Article Content

തളിപ്പറമ്പ് മുനിസിപ്പൽ ബസ്റ്റാന്റ് കോംപ്ലക്സിൽ ഇലക്ട്രിക്കൽ ഫയർ പരിഭ്രാന്തി പരത്തി. ഇന്നു രാവിലെ ആറരയോടെ തളിപ്പറമ്പ് മുനിസിപ്പൽ ബസ്റ്റാന്റ് കോംപ്ല ക്സിലെ ഏണി പടിക്ക് അടിയിൽ സ്ഥാപിച്ച മോട്ടോർ സ്റ്റാർട്ടർ കേബിൾ ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചു കത്തിയതാണ് സംഭവം. വിവരം കിട്ടി ഉടൻ പാഞ്ഞെത്തിയ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ കെ യുടെ നേതൃത്വത്തിൽ ഉള്ള ഫയർ ആന്റ് റസ്ക്യൂ സംഘം വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് വെള്ളം പമ്പ് ചെയ്ത് തീയണച്ചു. ഫയർ ഓഫീസർമാരായ ഷജിൽ കുമാർ മിന്നാടൻ, സുധീഷ് . കെ.കെ., നവീൻ കുമാർ ഹോം ഗാർഡ് ചന്ദ്രൻ പീലേരി, തോമസ് മാത്യു എന്നിവരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84944/electrical-fire)