---
title: "പേനിന്റെ കടിയേറ്റു 40 പേർ ചികിത്സ തേടി"
english_title: "Lice bites"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84916/lice-bites"
published_at: "2022-12-13T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6397fcd9a574c_vac.jpg"
keywords: []
---

# പേനിന്റെ കടിയേറ്റു 40 പേർ ചികിത്സ തേടി

> **Lead Summary:** **തൊടുപുഴ: **നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ് 40 പേർ ചികിത്സ തേടി. പൊന്നാമല മേഖലയിലെ ആറ് കുടുംബങ്ങളിലുള്ളവർക്കാണ് പേനിന്റെ കടിയേറ്റത്‌. ഇവരുടെ ശരീരമാസകലം മുറിവേറ്റു. പ്രദേശത്തെ കാപ്പി, കുരുമുളക് തോട്ടങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണ് എല്ലാവരും. വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് പേനിന്റെ കടിയേറ്റത്. കുട്ടികളടക്കമുള്ളവർക്ക് പേനിന്റെ കടിയേറ്റ് ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. മുറിവുകളുമുണ്ടായി. പൊന്നാമല പ്രദേശവും സമീപ പ്രദേശങ്ങളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. മേഖലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

**തൊടുപുഴ: **നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ് 40 പേർ ചികിത്സ തേടി. പൊന്നാമല മേഖലയിലെ ആറ് കുടുംബങ്ങളിലുള്ളവർക്കാണ് പേനിന്റെ കടിയേറ്റത്‌. ഇവരുടെ ശരീരമാസകലം മുറിവേറ്റു. പ്രദേശത്തെ കാപ്പി, കുരുമുളക് തോട്ടങ്ങളിൽ തൊഴിൽ ചെയ്യുന്നവരാണ് എല്ലാവരും. വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് പേനിന്റെ കടിയേറ്റത്. കുട്ടികളടക്കമുള്ളവർക്ക് പേനിന്റെ കടിയേറ്റ് ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ അനുഭവപ്പെട്ടു. മുറിവുകളുമുണ്ടായി. പൊന്നാമല പ്രദേശവും സമീപ പ്രദേശങ്ങളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനിയോ മറ്റ് ലക്ഷണങ്ങളോ ഉള്ളവർ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. മേഖലയിൽ മെഡിക്കൽ ക്യാമ്പ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84916/lice-bites)