---
title: "ബസ്സിൽ കയറുന്നതിനിടെ താഴേക്ക് വീണ് മധ്യവയസ്കക്ക് സാരമായ പരിക്ക്"
english_title: "accident at skpm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84860/accident-at-skpm"
published_at: "2022-12-12T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639732508a8a5_download_(4).jpg"
keywords: []
---

# ബസ്സിൽ കയറുന്നതിനിടെ താഴേക്ക് വീണ് മധ്യവയസ്കക്ക് സാരമായ പരിക്ക്

> **Lead Summary:** **ശ്രീകണ്ഠാപുരം. **ബസിൽ കയറുന്നതിനിടെ താഴേക്ക് വീണ് വീട്ടമ്മക്ക് ഗുരുതരം. ചേപ്പറമ്പ് പയറ്റുചാൽ സ്വദേശിനി റോസ് ലിക്കാണ് സാരമായിപരിക്കേറ്റത്.ഇവരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടെ തളിപ്പറമ്പ്-ചെമ്പേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ പയറ്റുചാൽ ബസ് സ്റ്റോപ്പിനരികിലായിരുന്നു സംഭവം. അപകടത്തിൽവീട്ടമ്മയുടെ കൈകാലുകൾ തകർന്ന നിലയിലാണ്. ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകട കാരണ മെന്നാണ് പറയുന്നത്. പരാതിയിൽ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി,

## Article Content

**ശ്രീകണ്ഠാപുരം. **ബസിൽ കയറുന്നതിനിടെ താഴേക്ക് വീണ് വീട്ടമ്മക്ക് ഗുരുതരം. ചേപ്പറമ്പ് പയറ്റുചാൽ സ്വദേശിനി റോസ് ലിക്കാണ് സാരമായിപരിക്കേറ്റത്.ഇവരെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 മണിയോടെ തളിപ്പറമ്പ്-ചെമ്പേരി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ പയറ്റുചാൽ ബസ് സ്റ്റോപ്പിനരികിലായിരുന്നു സംഭവം. അപകടത്തിൽവീട്ടമ്മയുടെ കൈകാലുകൾ തകർന്ന നിലയിലാണ്. ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകട കാരണ മെന്നാണ് പറയുന്നത്. പരാതിയിൽ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84860/accident-at-skpm)