---
title: "വാഹനാപകടത്തിൽ മരണപ്പെട്ട മിഫ്സലു റഹ്‌മാൻറെ ഖബറടക്കം വൈകിട്ട് 5 മണിക്ക് സയ്യിദ് നഗർ ജുമാമസ്ജിദിൽ"
english_title: "mifsalu rahman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84805/mifsalu-rahman"
published_at: "2022-12-12T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396f9dec55d5_IMG-20221212-WA0021(1).jpg"
keywords: []
---

# വാഹനാപകടത്തിൽ മരണപ്പെട്ട മിഫ്സലു റഹ്‌മാൻറെ ഖബറടക്കം വൈകിട്ട് 5 മണിക്ക് സയ്യിദ് നഗർ ജുമാമസ്ജിദിൽ

> **Lead Summary:** വാഹനാപകടത്തില്‍ മരിച്ച മിഫ്‌സലു റഹ്മാന്റെ കബറടക്കം ഇന്ന് വൈകുന്നേരം ആറിന് നടക്കും. വൈകുന്നേരം സയ്യിദ് നഗറിലെ വസതിയിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സയ്യിദ്‌നഗര്‍ ജുമാമസ്ജീദില്‍ മയ്യത്ത് നിസ്‌ക്കാരത്തിന് ശേഷം വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് മിഫ്‌സലു റഹ്മാൻ. സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ആരോഗ്യ സര്‍വ്വകലാശാല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം. മെഡിക്കല്‍ അഡ്മിഷന് ലഭിച്ചതിനാല്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും കൂടെയായിരുന്നു താമസം. ഇന്ന് രാവിലെ യൂണിവേഴ്‌സിറ്റി ടീം സെലക്ഷനില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോകാനുള്ള യാത്രയില്‍ എഴാംമൈലിലാണ് മിഫ്‌സലു സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചത്. അമിത വേഗത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണംവിട്ട് മിഫ്‌സലു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് സമീപത്തെ മരത്തിലിടിച്ചാണ് നിന്നതെന്ന് പോലീസ് പറഞ്ഞു. മിഫ്‌സലുവിന്റെ മരണത്തെതുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പ്രിന്‍സിപ്പാള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

## Article Content

വാഹനാപകടത്തില്‍ മരിച്ച മിഫ്‌സലു റഹ്മാന്റെ കബറടക്കം ഇന്ന് വൈകുന്നേരം ആറിന് നടക്കും. വൈകുന്നേരം സയ്യിദ് നഗറിലെ വസതിയിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സയ്യിദ്‌നഗര്‍ ജുമാമസ്ജീദില്‍ മയ്യത്ത് നിസ്‌ക്കാരത്തിന് ശേഷം വലിയ ജുമാഅത്ത് പള്ളി കബര്‍സ്ഥാനില്‍ കബറടക്കും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് മിഫ്‌സലു റഹ്മാൻ. സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിനായുള്ള കേരള ആരോഗ്യ സര്‍വ്വകലാശാല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രാ മദ്ധ്യേയായിരുന്നു അപകടം. മെഡിക്കല്‍ അഡ്മിഷന് ലഭിച്ചതിനാല്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഉപ്പാപ്പയുടെയും ഉമ്മാമ്മയുടെയും കൂടെയായിരുന്നു താമസം. ഇന്ന് രാവിലെ യൂണിവേഴ്‌സിറ്റി ടീം സെലക്ഷനില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് പോകാനുള്ള യാത്രയില്‍ എഴാംമൈലിലാണ് മിഫ്‌സലു സഞ്ചരിച്ച ബൈക്കില്‍ ബസിടിച്ചത്. അമിത വേഗത്തിലെത്തിയ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണംവിട്ട് മിഫ്‌സലു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് സമീപത്തെ മരത്തിലിടിച്ചാണ് നിന്നതെന്ന് പോലീസ് പറഞ്ഞു. മിഫ്‌സലുവിന്റെ മരണത്തെതുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പ്രിന്‍സിപ്പാള്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84805/mifsalu-rahman)