---
title: "തളിപ്പറമ്പ് ബക്കളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്"
english_title: "ambulance and car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84797/ambulance-and-car-accident"
published_at: "2022-12-12T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e7742c631_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബക്കളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

> **Lead Summary:** ആംബുലൻസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. ബക്കളം നെല്ലിയോട് ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. കാർ യാത്രികരായ കാസർഗോഡ് മേൽപ്പറമ്പിലെ രാമകൃഷ്ണൻ , ഭാര്യ ജയലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് ഭാഗത്തുനിന്നു വന്ന കാറും മയ്യിലിൽ രോഗിയെ ഇറക്കി തിരിച്ചുവരികയായിരുന്നു പരിയാരം മെഡിക്കൽ കോളേജിന്റെ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്.

## Article Content

ആംബുലൻസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. ബക്കളം നെല്ലിയോട് ക്ഷേത്രത്തിനു സമീപം ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. കാർ യാത്രികരായ കാസർഗോഡ് മേൽപ്പറമ്പിലെ രാമകൃഷ്ണൻ , ഭാര്യ ജയലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് ഭാഗത്തുനിന്നു വന്ന കാറും മയ്യിലിൽ രോഗിയെ ഇറക്കി തിരിച്ചുവരികയായിരുന്നു പരിയാരം മെഡിക്കൽ കോളേജിന്റെ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84797/ambulance-and-car-accident)