---
title: "യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയിലേറെ വര്‍ധന"
english_title: "flight ticket"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84761/flight-ticket"
published_at: "2022-12-12T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396cdb7ae05a_vac.jpg"
keywords: []
---

# യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ അഞ്ചിരട്ടിയിലേറെ വര്‍ധന

> **Lead Summary:** **അബുദാബി: **യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോള്‍ ശരാശരി 28,000 രൂപയിലധികം വില വരും. എല്ലാ വിമാനക്കമ്ബനികളും നിരക്ക് വര്‍ദ്ധനവ് നടപ്പാക്കിയിട്ടുണ്ട്. ക്രിസ്മസിന് (വണ്‍വേ 730 ദിര്‍ഹം മുതല്‍) പ്രത്യേക നിരക്ക് പ്രഖ്യാപിച്ച എയര്‍ ഇന്ത്യയും അതിന്‍റെ ഇരട്ടിയിലധികം തുക ഈടാക്കുന്നുണ്ട്. യു.എ.ഇ.യില്‍ മൂന്നാഴ്ചത്തെ ശൈത്യകാല അവധിക്കാലം ആരംഭിച്ചതും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് നിലവിലെ വര്‍ദ്ധനവ്. വെള്ളിയാഴ്ച അടച്ചിട്ടിരുന്ന സ്കൂളുകള്‍ ജനുവരി രണ്ടിന് വീണ്ടും തുറക്കും. അതിനാല്‍, ഉയര്‍ന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണെങ്കിലും ജനുവരിയില്‍ നേരിട്ട് യു.എ.ഇയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക വിമാനങ്ങളിലും സീറ്റില്ല. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ മറ്റ് മേഖലകളിലൂടെ യാത്ര ചെയ്യേണ്ടി വന്നാല്‍ പോലും, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വണ്‍വേ വിമാനത്തിന് ഇന്ന് 29,800 രൂപയും മടക്കയാത്രയ്ക്ക് 65,700 രൂപയുമാണ് നിരക്ക്. ഇന്‍ഡിഗോയില്‍ 32,300, 66,100 രൂപ, സ്പൈസ് ജെറ്റ് 32,500, 65,800 രൂപ, എയര്‍ ഇന്ത്യ 36,200, 73,800 രൂപ, എയര്‍ ഇന്ത്യ എക്സ്പ്രസ് 33,400, 65,100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ കാര്യത്തില്‍ ഇത് യഥാക്രമം 28,300 രൂപയും 65,500 രൂപയുമാണ്.

## Article Content

**അബുദാബി: **യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയിലധികം വര്‍ധിപ്പിച്ചു. ഒക്ടോബറില്‍ 6,000 രൂപയ്ക്ക് ലഭ്യമായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോള്‍ ശരാശരി 28,000 രൂപയിലധികം വില വരും. എല്ലാ വിമാനക്കമ്ബനികളും നിരക്ക് വര്‍ദ്ധനവ് നടപ്പാക്കിയിട്ടുണ്ട്. ക്രിസ്മസിന് (വണ്‍വേ 730 ദിര്‍ഹം മുതല്‍) പ്രത്യേക നിരക്ക് പ്രഖ്യാപിച്ച എയര്‍ ഇന്ത്യയും അതിന്‍റെ ഇരട്ടിയിലധികം തുക ഈടാക്കുന്നുണ്ട്. യു.എ.ഇ.യില്‍ മൂന്നാഴ്ചത്തെ ശൈത്യകാല അവധിക്കാലം ആരംഭിച്ചതും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് പോകുന്നവരുടെ എണ്ണവും കണക്കിലെടുത്താണ് നിലവിലെ വര്‍ദ്ധനവ്. വെള്ളിയാഴ്ച അടച്ചിട്ടിരുന്ന സ്കൂളുകള്‍ ജനുവരി രണ്ടിന് വീണ്ടും തുറക്കും. അതിനാല്‍, ഉയര്‍ന്ന നിരക്ക് ജനുവരി പകുതി വരെ തുടരും. യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണെങ്കിലും ജനുവരിയില്‍ നേരിട്ട് യു.എ.ഇയിലേക്ക് സര്‍വീസ് നടത്തുന്ന മിക്ക വിമാനങ്ങളിലും സീറ്റില്ല. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ മറ്റ് മേഖലകളിലൂടെ യാത്ര ചെയ്യേണ്ടി വന്നാല്‍ പോലും, ഉയര്‍ന്ന നിരക്ക് ഈടാക്കുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വണ്‍വേ വിമാനത്തിന് ഇന്ന് 29,800 രൂപയും മടക്കയാത്രയ്ക്ക് 65,700 രൂപയുമാണ് നിരക്ക്. ഇന്‍ഡിഗോയില്‍ 32,300, 66,100 രൂപ, സ്പൈസ് ജെറ്റ് 32,500, 65,800 രൂപ, എയര്‍ ഇന്ത്യ 36,200, 73,800 രൂപ, എയര്‍ ഇന്ത്യ എക്സ്പ്രസ് 33,400, 65,100 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ കാര്യത്തില്‍ ഇത് യഥാക്രമം 28,300 രൂപയും 65,500 രൂപയുമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84761/flight-ticket)