---
title: "ഏരുവേശ്ശിയിൽ പുലി ഇറങ്ങിയതായി സംശയം: ഗർഭിണിയായ ആടിനെ കടിച്ചു കൊന്നു"
english_title: "leopard in eruvessy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84724/leopard-in-eruvessy"
published_at: "2022-12-12T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396aa76a3e58_news-card.jpg"
keywords: []
---

# ഏരുവേശ്ശിയിൽ പുലി ഇറങ്ങിയതായി സംശയം: ഗർഭിണിയായ ആടിനെ കടിച്ചു കൊന്നു

> **Lead Summary:** മലയോരത്ത് പുലിയിറങ്ങിയതായി സംശയം. ഏരുവേശ്ശി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിക്ക് സമീപവുമാണ് പുലിയിറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞത്. ഞായറാഴ്ച പുലർച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്നത്. വീട്ടുമുറ്റത്തെ കൂട്ടിൽ നിന്ന് കടിച്ചു കൊണ്ടു പോയി കുന്നിൻ മുകളിലെ പറമ്പിൽ വെച്ച് തലഭാഗം കഴിച്ച ശേഷം ഉടൽ ഉപേക്ഷിക്കുക ആയിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും കുടിയാൻമല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്രയും വലിയ ആടിനെ കൂട്ടിൽ നിന്ന് കടിച്ചെടുത്ത് കൊണ്ടുപോയതിനാൽ പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. കാൽപ്പാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കൽ ബിജുവിന്റെ വീടിനടുത്ത പറമ്പിൽ പുലിയെ കണ്ടതായും പറയുന്നുണ്ട്. ബിജുവിന്റെ ഭാര്യയാണ് പുലിയെ കണ്ടത്. ഇവിടെയും വനപാലകർ പരിശോധന നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ്‌ ടെസ്സി ഇമ്മാനുവലും സ്ഥലം സന്ദർശിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത കാട്ടണമെന്നും മറ്റ് നടപടികൾ അധികൃതർ സ്വീകരിക്കുമെന്നും പ്രസിഡൻറ്‌ പറഞ്ഞു. ഭീതി പടരുന്ന സാഹചര്യത്തിൽ വലിയ കൂടുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

## Article Content

മലയോരത്ത് പുലിയിറങ്ങിയതായി സംശയം. ഏരുവേശ്ശി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അങ്കണവാടിക്ക് സമീപവുമാണ് പുലിയിറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞത്. ഞായറാഴ്ച പുലർച്ചെയോടെയാണ് വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗർഭിണിയായ ആടിനെ കടിച്ചു കൊന്നത്. വീട്ടുമുറ്റത്തെ കൂട്ടിൽ നിന്ന് കടിച്ചു കൊണ്ടു പോയി കുന്നിൻ മുകളിലെ പറമ്പിൽ വെച്ച് തലഭാഗം കഴിച്ച ശേഷം ഉടൽ ഉപേക്ഷിക്കുക ആയിരുന്നു. കൂട്ടിലുണ്ടായിരുന്ന മറ്റ് ആടുകളെ ഉപദ്രവിച്ചിട്ടില്ല. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും കുടിയാൻമല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇത്രയും വലിയ ആടിനെ കൂട്ടിൽ നിന്ന് കടിച്ചെടുത്ത് കൊണ്ടുപോയതിനാൽ പുലിയോ തുല്യശക്തിയുള്ള മറ്റ് ജീവിയോ ആവാമെന്നാണ് വനപാലകരുടെ നിഗമനം. കാൽപ്പാടുകളൊന്നും കണ്ടെത്തിയിട്ടുമില്ല. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കൽ ബിജുവിന്റെ വീടിനടുത്ത പറമ്പിൽ പുലിയെ കണ്ടതായും പറയുന്നുണ്ട്. ബിജുവിന്റെ ഭാര്യയാണ് പുലിയെ കണ്ടത്. ഇവിടെയും വനപാലകർ പരിശോധന നടത്തി. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡൻറ്‌ ടെസ്സി ഇമ്മാനുവലും സ്ഥലം സന്ദർശിച്ചു. ഭീതി വേണ്ടെന്നും ജാഗ്രത കാട്ടണമെന്നും മറ്റ് നടപടികൾ അധികൃതർ സ്വീകരിക്കുമെന്നും പ്രസിഡൻറ്‌ പറഞ്ഞു. ഭീതി പടരുന്ന സാഹചര്യത്തിൽ വലിയ കൂടുകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84724/leopard-in-eruvessy)