---
title: "തളിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു"
english_title: "Bus_bike_accident_taliparamba__"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84716/bus_bike_accident_taliparamba__"
published_at: "2022-12-12T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63969b6ae7c8b_IMG-20221212-WA0008.jpg"
keywords: []
---

# തളിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്മാന്‍ ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: ബസും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. സയ്യിദ് നഗറിലെ ഷെരീഫാസില്‍ മിഫ്‌സലു റഹ്മാന്‍ ആണ് മരിച്ചത്.

ദേശീയപാതയില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ ഇന്ന് (12/12/22) രാവിലെ നാല് മണിക്കായിരുന്നു അപകടം.

പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് പോകുന്ന KL 15 A 2332 നമ്പര്‍ KSRTC സ്വിഫ്റ്റ് ബസും കണ്ണൂരിലേക്ക് പോവുകയായിരുന്ന മിഫ്‌സലു റഹ്മാന്‍ സഞ്ചരിച്ച KL 59 V 3495 നമ്പര്‍ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.  പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിയാണ്.

മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മാതാപിക്കളായ ഫസലു റഹ്മാനും മുംതാസും മസ്‌ക്കറ്റിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84716/bus_bike_accident_taliparamba__)