---
title: "സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ കണ്ണൂരിൽ പിടിയിൽ"
english_title: "Two arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84639/two-arrested"
published_at: "2022-12-11T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395c4a23d086_Screenshot_20221211_172040_Samsung_Internet.jpg"
keywords: []
---

# സ്ത്രീകളുടെ മാല പൊട്ടിക്കുന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ കണ്ണൂരിൽ പിടിയിൽ

> **Lead Summary:** **കണ്ണൂർ :** അന്തർ ജില്ലാ കവർച്ച സംഘത്തെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘമാണ് പിടിയിലായത്. കോട്ടയം സ്വദേശികളായ തെക്കേക്കര കീരിയാണിക്കൽ സുനിൽ സുരേന്ദ്രൻ , ഭരണങാനം ചുണ്ടച്ചേരി വരിക്കപോത്തിയിൽ വി.ടി അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ശോഭ കാരിയിലിന്റെ പരാതിയിൽ രണ്ടു പേരെയും കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്. പരാതിക്കാരി ബന്ധുവീട്ടിലേക്ക് നടന്നു പൊകവേയാണ് ബൈക്കിലെത്തിയ ഇവർ മാല പറിച്ചെടുത്തത്. കേരളത്തിലാകെ 30ഓളം പോലീസ് സ്റ്റേഷന്വകളിൽ കവർച്ച കേസുകളിൽ ഇവർ പ്രതികളാണെന്നും ഇവർ മോഷണം നടത്തി മോഷണ മുതലും കൊണ്ട് തമിഴ്നാട്, കോയമ്പത്തൂർ, മധുര പോയി അവിടെ ആഢംബരത്തോടെ ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ന്യൂസ്‌ ഓഫ് കേരളം വാർത്തയോടെ പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ് കണ്ണി പൊയിലിന്റെ നിർദ്ദേശപ്രകാരം കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എഎസ്ഐ മനീഷ്, സുധി, അനൂപ്, രാഹുൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

## Article Content

**കണ്ണൂർ :** അന്തർ ജില്ലാ കവർച്ച സംഘത്തെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘമാണ് പിടിയിലായത്. കോട്ടയം സ്വദേശികളായ തെക്കേക്കര കീരിയാണിക്കൽ സുനിൽ സുരേന്ദ്രൻ , ഭരണങാനം ചുണ്ടച്ചേരി വരിക്കപോത്തിയിൽ വി.ടി അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. ശോഭ കാരിയിലിന്റെ പരാതിയിൽ രണ്ടു പേരെയും കൂത്തുപറമ്പ് പൊലീസാണ് പിടികൂടിയത്. പരാതിക്കാരി ബന്ധുവീട്ടിലേക്ക് നടന്നു പൊകവേയാണ് ബൈക്കിലെത്തിയ ഇവർ മാല പറിച്ചെടുത്തത്. കേരളത്തിലാകെ 30ഓളം പോലീസ് സ്റ്റേഷന്വകളിൽ കവർച്ച കേസുകളിൽ ഇവർ പ്രതികളാണെന്നും ഇവർ മോഷണം നടത്തി മോഷണ മുതലും കൊണ്ട് തമിഴ്നാട്, കോയമ്പത്തൂർ, മധുര പോയി അവിടെ ആഢംബരത്തോടെ ജീവിക്കുന്നതാണ് ഇവരുടെ രീതിയെന്നും കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി ന്യൂസ്‌ ഓഫ് കേരളം വാർത്തയോടെ പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പ്രദീപ് കണ്ണി പൊയിലിന്റെ നിർദ്ദേശപ്രകാരം കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി, എഎസ്ഐ മനീഷ്, സുധി, അനൂപ്, രാഹുൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84639/two-arrested)