---
title: "പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മാതാവും സുഹൃത്തും അറസ്റ്റിൽ"
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84634/arrest"
published_at: "2022-12-11T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395bd43b7cd0_arrest.jpg"
keywords: []
---

# പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മാതാവും സുഹൃത്തും അറസ്റ്റിൽ

> **Lead Summary:** പതിനേഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ മാതാവും കാമുകനും അറസ്റ്റിൽ. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി.അബ്ദുള്‍ ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. ബദിയഡുക്ക പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

## Article Content

പതിനേഴും പതിനൊന്നും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ മാതാവും കാമുകനും അറസ്റ്റിൽ. ചെങ്കള തെക്കില്‍ പള്ളത്തുങ്കാലിലെ പി.അബ്ദുള്‍ ലത്തീഫിനെയാണ് അറസ്റ്റ് ചെയ്തത്. ബദിയഡുക്ക പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ഇവരുടെ കാമുകനെതിരെയും പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടികളുടെ മാതാവിന്റെ പേരിലും പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് പെണ്‍കുട്ടികളുടെ മാതാവ് അബ്ദുള്‍ ലത്തീഫിനെ വീട്ടില്‍ താമസിപ്പിച്ചത്. ഇതിനിടെ ഇളയകുട്ടി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സ്‌കൂളില്‍ കുഴഞ്ഞ് വീണപ്പോള്‍ നടത്തിയ കൗണ്‍സലിങ്ങിലൂടെയാണ് പീഡനവിവരം പുറത്തായത്.

സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു. ബദിയടുക്കഎസ്.ഐ. കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84634/arrest)