---
title: "റോഡിനോടുള്ള അവഗണനയില്‍ കാളവണ്ടി സമരവുമായി കൊയ്യം സ്വദേശികൾ"
english_title: "Cowboys with bullock cart neglect on the road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8457/cowboys-with-bullock-cart-neglect-on-the-road"
published_at: "2021-11-02T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180bbf4c2c97_news-.jpg"
keywords: []
---

# റോഡിനോടുള്ള അവഗണനയില്‍ കാളവണ്ടി സമരവുമായി കൊയ്യം സ്വദേശികൾ

> **Lead Summary:** **കണ്ണൂര്‍: **കേരള പിറവി ദിനത്തില്‍ കണ്ണൂര്‍ നഗരത്തില്‍ കാളവണ്ടി ഇറക്കി പ്രതിഷേധിച്ചു കൊയ്യംകാരുടെ സമരം വ്യത്യസ്തമായി. ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ കൊയ്യം മയ്യില്‍ റോഡിനോടുള്ള അധികൃതരുടെ അവഗണയില്‍ പ്രതിഷേധിച്ചാണ് കാളവണ്ടി സമരം നടത്തിയത്.

## Article Content

**കണ്ണൂര്‍: **കേരള പിറവി ദിനത്തില്‍ കണ്ണൂര്‍ നഗരത്തില്‍ കാളവണ്ടി ഇറക്കി പ്രതിഷേധിച്ചു കൊയ്യംകാരുടെ സമരം വ്യത്യസ്തമായി. ചെങ്ങളായി പഞ്ചായത്തിലെ വളക്കൈ കൊയ്യം മയ്യില്‍ റോഡിനോടുള്ള അധികൃതരുടെ അവഗണയില്‍ പ്രതിഷേധിച്ചാണ് കാളവണ്ടി സമരം നടത്തിയത്.

സമരത്തില്‍ സ്ത്രീകളും വയോധികരുമടക്കം നിരവധിയാളുകള്‍ പങ്കെടത്തു. ഇന്ന് രാവിലെ 10.30ഓടെ ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രി പരിസരത്ത് നിന്നും പി.ഡബ്യു.ഡി ഓഫിസ് വരെയാണ് കാളവണ്ടി പ്രതിഷേധം നടത്തിയത്.

അഞ്ച് കിലോമീറ്റര്‍ മാത്രമുള്ള റോഡിന്റെ വികസനത്തിനു വേണ്ടി നാട്ടുകാര്‍ 15 വര്‍ഷത്തോളമായി അധികൃതരുടെ മുന്നില്‍ നിരന്തരം അപേക്ഷകളും ഇടപെടലുകളും തുടങ്ങിയിട്ട്. ഇത് സംബന്ധിച്ച ഫയല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് സാങ്കേതിക പ്രശ്‌നം പറഞ്ഞ് നിരവധി തവണ തിരിച്ചയച്ചു.

മുന്‍ മന്ത്രിമാരേയും ഇപ്പോഴത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും നേരില്‍ കണ്ടും അദാലത്തിലൂടെയുമെല്ലാം പരാതികള്‍ പറഞ്ഞിട്ടും റോഡിന് ശാപമോക്ഷം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കാളവണ്ടി സമരം നടത്തിയത്. കൂട്ടായ്മ കണ്‍വീനര്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. പി.കെ ജയകുമാര്‍ കെ.പി ലിലില്‍ കുമാര്‍, സലാം കൊയ്യം, റഷീദ് വളക്കൈ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8457/cowboys-with-bullock-cart-neglect-on-the-road)