---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ"
english_title: "second father arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84451/second-father-arrested"
published_at: "2022-12-10T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394737d65deb_DSC_7464_(1).JPG"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **മയ്യിൽ: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണാടിപറമ്പ് സ്വദേശിയായ 40കാരനെയാണ് പോക്സോ നിയമപ്രകാരം മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 കാരിയെയാണ് ഇയാൾ 2020 ജനുവരി 6 നും 8 നുമിടയിൽ ലൈംഗീകമായി പീഡിപ്പിച്ചത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും സ്കൂൾ അധികൃതർ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽപെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

## Article Content

**മയ്യിൽ: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണാടിപറമ്പ് സ്വദേശിയായ 40കാരനെയാണ് പോക്സോ നിയമപ്രകാരം മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 13 കാരിയെയാണ് ഇയാൾ 2020 ജനുവരി 6 നും 8 നുമിടയിൽ ലൈംഗീകമായി പീഡിപ്പിച്ചത്.സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്.തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും സ്കൂൾ അധികൃതർ വിവരമറിയിക്കുകയായിരുന്നു. പരാതിയിൽപെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84451/second-father-arrested)