---
title: "ഓട്ടോയിലും ബസ്സിലും വെച്ച് മാല മോഷണം : സഹോദരികളായ പ്രതികൾ പിടിയിൽ"
english_title: "arrest in theft case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84408/arrest-in-theft-case"
published_at: "2022-12-10T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394420009903_news-card.jpg"
keywords: []
---

# ഓട്ടോയിലും ബസ്സിലും വെച്ച് മാല മോഷണം : സഹോദരികളായ പ്രതികൾ പിടിയിൽ

> **Lead Summary:** **ചക്കരക്കൽ: **ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തിയാത്രക്കാരായ സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ടു യുവതികൾ പിടിയിൽ. തമിഴ്നാട് തൂത്തുകുടി അണ്ണാനഗർ പന്ത്രാം സ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി , ശാന്തി എന്നിവരെയാണ് ചക്കരക്കൽ എസ്.ഐ.വി.എം.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ ചക്കരക്കൽ ബസ് സ്റ്റാൻ്റിൽ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്.ഈ മാസം രണ്ടാം തീയതി ഓട്ടോ യാത്രക്കിടെ ഏച്ചൂർ കാഞ്ഞിരോട് തെരുവിലെ രാജീവൻ്റെ ഭാര്യ ഷൈലജയുടെ മൂന്നര പവൻ്റെ മാലയും ,മറ്റൊരു ദിവസംചക്കരക്കൽ സ്വദേശിനിയായ ലീലയുടെ നാല് പവൻ്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നു പെരിയയിൽ നിന്നും ചക്കരക്കൽ ഭാഗത്തേക്ക് വരികയായിരുന്ന അംഗൻവാടി ടീച്ചറുടെ നാല് പവൻ്റെസ്വർണ്ണമാലയും കവർന്ന കേസിലാണ് ഇരുവരെയും പരാതിക്കാർ തിരിച്ചറിഞ്ഞത്. ചക്കരക്കൽ ബസ് സ്റ്റാൻ്റിൽ നിന്നും പോലീസിന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുവാൻ പോലീസിന് സഹായകമായത്.നേരത്തെ സംഘത്തിലെ യുവതികൾ കണ്ണപുരത്ത് വെച്ച് വയോധികയുടെ മാലയും പരിയാരത്ത് വെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചചന്തപ്പുരയിലെ ശ്യാമള യുടെ രണ്ടര പവൻ്റെ മാലയും ധർമ്മടം പടുവിലായിയിലെ കുളത്തിൻ്റ വിടചന്ദ്രികയുടെ ഒന്നര പവൻ്റെ മാലയും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ഓട്ടോ യാത്രക്കിടെ കവർന്ന സംഭവവുമുണ്ടായിരുന്നു. പിടിയിലായ മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്ത ചക്കരക്കൽ പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.

## Article Content

**ചക്കരക്കൽ: **ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തിയാത്രക്കാരായ സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന സംഘത്തിലെ രണ്ടു യുവതികൾ പിടിയിൽ. തമിഴ്നാട് തൂത്തുകുടി അണ്ണാനഗർ പന്ത്രാം സ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി , ശാന്തി എന്നിവരെയാണ് ചക്കരക്കൽ എസ്.ഐ.വി.എം.വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.ഇന്നലെ ചക്കരക്കൽ ബസ് സ്റ്റാൻ്റിൽ വെച്ചാണ് ഇരുവരും പോലീസ് പിടിയിലായത്.ഈ മാസം രണ്ടാം തീയതി ഓട്ടോ യാത്രക്കിടെ ഏച്ചൂർ കാഞ്ഞിരോട് തെരുവിലെ രാജീവൻ്റെ ഭാര്യ ഷൈലജയുടെ മൂന്നര പവൻ്റെ മാലയും ,മറ്റൊരു ദിവസംചക്കരക്കൽ സ്വദേശിനിയായ ലീലയുടെ നാല് പവൻ്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നു പെരിയയിൽ നിന്നും ചക്കരക്കൽ ഭാഗത്തേക്ക് വരികയായിരുന്ന അംഗൻവാടി ടീച്ചറുടെ നാല് പവൻ്റെസ്വർണ്ണമാലയും കവർന്ന കേസിലാണ് ഇരുവരെയും പരാതിക്കാർ തിരിച്ചറിഞ്ഞത്. ചക്കരക്കൽ ബസ് സ്റ്റാൻ്റിൽ നിന്നും പോലീസിന് ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടുവാൻ പോലീസിന് സഹായകമായത്.നേരത്തെ സംഘത്തിലെ യുവതികൾ കണ്ണപുരത്ത് വെച്ച് വയോധികയുടെ മാലയും പരിയാരത്ത് വെച്ച് ഇക്കഴിഞ്ഞ ഞായറാഴ്ചചന്തപ്പുരയിലെ ശ്യാമള യുടെ രണ്ടര പവൻ്റെ മാലയും ധർമ്മടം പടുവിലായിയിലെ കുളത്തിൻ്റ വിടചന്ദ്രികയുടെ ഒന്നര പവൻ്റെ മാലയും അഞ്ചരക്കണ്ടി ഭാഗത്തേക്കുള്ള ഓട്ടോ യാത്രക്കിടെ കവർന്ന സംഭവവുമുണ്ടായിരുന്നു. പിടിയിലായ മോഷ്ടാക്കളെ വിശദമായി ചോദ്യം ചെയ്ത ചക്കരക്കൽ പോലീസ് മറ്റ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84408/arrest-in-theft-case)