---
title: "ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടി; ഒരാൾക്കെതിരേ കേസ്"
english_title: "job fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84378/job-fraud"
published_at: "2022-12-10T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63942b4aa6803_download.jpg"
keywords: []
---

# ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടി; ഒരാൾക്കെതിരേ കേസ്

> **Lead Summary:** കണ്ണൂർ സർവകലാശാലയിൽ യുവതിക്ക് പ്രൊഫസർ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കണ്ണാടിപ്പറമ്പ് സ്വദേശിക്കെതിരേ കേസ്. മടമ്പത്തെ മുരളീധരന്റെ പരാതിയിൽ തളിപ്പറമ്പ് കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്. മുരളീധരന്റെ മകൾക്ക് സർവകലാശാലയിൽ അസി. പ്രൊഫസർ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടുക ആയിരുന്നു എന്നാണ് പരാതി. ശ്രീകണ്ഠപുരം സി.ഐ ഇ.പി സുരേശനാണ് കേസ് അന്വേഷണം നടത്തുന്നത്.

## Article Content

കണ്ണൂർ സർവകലാശാലയിൽ യുവതിക്ക് പ്രൊഫസർ ജോലി വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കണ്ണാടിപ്പറമ്പ് സ്വദേശിക്കെതിരേ കേസ്. മടമ്പത്തെ മുരളീധരന്റെ പരാതിയിൽ തളിപ്പറമ്പ് കോടതി നിർദേശ പ്രകാരമാണ് കേസെടുത്തത്. മുരളീധരന്റെ മകൾക്ക് സർവകലാശാലയിൽ അസി. പ്രൊഫസർ സ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടുക ആയിരുന്നു എന്നാണ് പരാതി. ശ്രീകണ്ഠപുരം സി.ഐ ഇ.പി സുരേശനാണ് കേസ് അന്വേഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84378/job-fraud)