---
title: "ഒ ഇ സി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം; കെ.എം.എസ്.എസ്"
english_title: "kmss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84377/kmss"
published_at: "2022-12-10T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63942aa6bb486_vac.jpg"
keywords: []
---

# ഒ ഇ സി ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം; കെ.എം.എസ്.എസ്

> **Lead Summary:** > **കണ്ണപുരം :** മൂന്നുവർഷമായി മുടങ്ങിക്കിടക്കുന്ന ഒ.ഇ.സി ഗ്രാൻറ് പൂർണമായും വിതരണം ചെയ്ത് വിദ്യാർഥികൾക്ക് തുടർപഠനം സുഗമമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ് )കണ്ണപുരം ശാഖാ സമ്മേളനം ആവശ്യപ്പെട്ടു. ശുപാർശിത വിഭാഗ കോർപ്പറേഷൻ സ്കോളർഷിപ്പുകളും ഉടൻ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ടി.വി.രമേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിതാവേദി സംസ്ഥാന പ്രസിഡൻറ് ലതികാ രവീന്ദ്രന് സ്വീകരണം നൽകി. "തലമുറയെ ഇല്ലാതാക്കുന്ന ലഹരി വിപത്ത് " എന്ന വിഷയത്തിൽ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രാജേഷ്.എ.തളിയിൽ ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി പി.കെ.ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എൽ. സി , പ്ലസ് ടു ഉന്നത വിജയികളെയും 21 പ്രാവശ്യം രക്തദാനം ചെയ്ത് മാതൃകയായ ജയൻ പാലങ്ങാടനെയും അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ , കണ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.വി.പുഷ്പവല്ലി, ടി.വി.രാജമണി, കെ.എം. എസ് എസ് ഭാരവാഹികളായ വേണു ആലക്കീൽ , ജയചന്ദ്രൻ പുല്ലാനി, കെ.സുമീതൻ, സൗമ്യ രഞ്ജിത്ത്, അനിത വൽസൻ , രജനി ദിനേഷ് ,അശ്വതി വിനോദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ ഉൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറി.

## Article Content

> **കണ്ണപുരം :** മൂന്നുവർഷമായി മുടങ്ങിക്കിടക്കുന്ന ഒ.ഇ.സി ഗ്രാൻറ് പൂർണമായും വിതരണം ചെയ്ത് വിദ്യാർഥികൾക്ക് തുടർപഠനം സുഗമമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ (കെ. എം. എസ്.എസ് )കണ്ണപുരം ശാഖാ സമ്മേളനം ആവശ്യപ്പെട്ടു. ശുപാർശിത വിഭാഗ കോർപ്പറേഷൻ സ്കോളർഷിപ്പുകളും ഉടൻ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് ടി.വി.രമേശൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വനിതാവേദി സംസ്ഥാന പ്രസിഡൻറ് ലതികാ രവീന്ദ്രന് സ്വീകരണം നൽകി. "തലമുറയെ ഇല്ലാതാക്കുന്ന ലഹരി വിപത്ത് " എന്ന വിഷയത്തിൽ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ രാജേഷ്.എ.തളിയിൽ ക്ലാസ്സെടുത്തു. സംസ്ഥാന സെക്രട്ടറി പി.കെ.ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.എൽ. സി , പ്ലസ് ടു ഉന്നത വിജയികളെയും 21 പ്രാവശ്യം രക്തദാനം ചെയ്ത് മാതൃകയായ ജയൻ പാലങ്ങാടനെയും അനുമോദിച്ചു. ജില്ലാ സെക്രട്ടറി പി.ചന്ദ്രൻ , കണ്ണപുരം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി.വി.പുഷ്പവല്ലി, ടി.വി.രാജമണി, കെ.എം. എസ് എസ് ഭാരവാഹികളായ വേണു ആലക്കീൽ , ജയചന്ദ്രൻ പുല്ലാനി, കെ.സുമീതൻ, സൗമ്യ രഞ്ജിത്ത്, അനിത വൽസൻ , രജനി ദിനേഷ് ,അശ്വതി വിനോദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ ഉൾപ്പടെയുള്ള കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84377/kmss)