---
title: "വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും പരിക്ക്"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84354/accident"
published_at: "2022-12-10T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639414066d495_download_(4).jpg"
keywords: []
---

# വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും പരിക്ക്

> **Lead Summary:** വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് പരിക്ക്. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന തായംപൊയിൽ എ.എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ കാഞ്ഞിരത്തട്ടിലെ പ്രജിഷയ്ക്കാണ്് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാര്യാംപറമ്പ് കവലയിൽവെച്ചാണ് സംഭവം. പ്രജിഷയെ മയ്യിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപെട്ടത്.

## Article Content

വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപികയ്ക്ക് പരിക്ക്. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന തായംപൊയിൽ എ.എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗം അധ്യാപികയായ കാഞ്ഞിരത്തട്ടിലെ പ്രജിഷയ്ക്കാണ്് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാര്യാംപറമ്പ് കവലയിൽവെച്ചാണ് സംഭവം. പ്രജിഷയെ മയ്യിൽ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് ഭാഗത്തുനിന്നെത്തിയ കാറാണ് അപകടത്തിൽപെട്ടത്.

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കവ്വായി സ്വദേശി ഷിജു (44)നാണ് പരിക്കേറ്റത്. ദേശീയപാതയിൽ ഏമ്പേറ്റിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. പരിക്കേറ്റ ഷിജുവിനെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84354/accident)